0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

അവിടുന്ന് ഞങ്ങൾ എല്ലാരും കൂടെ ഒരു തരത്തിൽ ഇവന്മാരെ പിടിച്ചു തിരികെ കൊണ്ടുവരുമ്പോഴാണ്‌ അവന്മാര് വന്നു ബ്ലോക്ക്‌ ഇടുന്നെ അവന്മാരൊരുപാടു പേരുണ്ടായിരുന്നു അതുവരെ റൈസ് ആയിനിന്ന ഇവര് അവന്മാരെ ബോഡിയും ചിലരെയൊക്കെ കൈയിൽ ടൂളും അവരുടെ എണ്ണവും കണ്ടതോടെ അടങ്ങി പറഞ്ഞു തീർക്കാൻ നോക്കിയപ്പോ അവന്മാർക്ക് തല്ലിയെ പറ്റൂന്ന് ബിചുവും സുഹൈലും കൂടെ വൃത്തിക്കങ്ങു കൊടുത്തു ഞങ്ങളെല്ലാം നോക്കിനിന്നേ ഉള്ളൂ അന്ന് അതും കഴിഞ്ഞശേഷം ഇവരെ ബാച്ചിലുള്ള എല്ലാ എണ്ണവും അവന്മാരുമായിട്ട് നല്ല ബന്ധമാ...

അവന്റെ ആണ് ഇതെന്ന് നിനക്കറിയാമായിരുന്നോ...

കയറിവരുമ്പോ അവിടുള്ള ഫോട്ടോ ശ്രെദ്ധിച്ചില്ലേ... അത് കണ്ടപ്പോ മനസിലായി...

എന്നിട്ടാണോ അവനെ അങ്ങനെ അടിച്ചേ...

അവനൊന്നും പറ്റിയിട്ടില്ല അതൊക്കെ ശെരിയാക്കാം കുറച്ചുനേരം അവിടെ കിടക്കട്ടെ...

ദുഷ്ടാ ഞാനാകെ പേടിച്ചുപോയി...

ആണോ... നന്നായി...

ഡോർ തുറന്ന് അകത്തേക്ക് വന്ന തൻസീർ എന്നെ കണ്ട് ഒരുനിമിഷം സ്റ്റക്കായി

എന്താടാ...മിഴിച്ച് നിൽക്കുന്നെ...

നീ ആയിരുന്നോ...

അതെ... നീ പിള്ളാർക്ക് ഇത് പഠിപ്പിക്കുമ്പോ പാവം പിടിച്ചതുങ്ങളെ തലേൽ കയറാനല്ലിതെന്നു പഠിപ്പിച്ചു കൊടുക്കില്ലേ...

എന്തെ... എന്ത് പറ്റി...

ഇതെന്റെ ഇത്ത ആ കിടക്കുന്ന ചെക്കൻ ഇവളെ കൂടെ പഠിക്കുകയാണ് ശല്ല്യം ചെയ്ത് തുടങ്ങും മുൻപ്തന്നെ ഇവളവനോട് പറഞ്ഞു തുടങ്ങിയതാ വേണ്ടെന്ന് അപ്പൊ അവന് കഴപ്പ് ഇന്ന് കാൾ ചെയ്തപ്പോ ഞാൻ സംസാരിച്ചപ്പോ അവന് എന്നെ ഉണ്ടാകണമെന്ന്... തൻസീ നമ്മളീ വെല്ലുവിളിക്കുന്നവന്മാരെ പുറകെ ഒന്നും പോവാറില്ല അത് നിനക്കറിയാലോ പക്ഷേ ഇന്ന് ഞാനിവിടെ വന്നില്ലേൽ നാളെഅതിവൾക്ക് കൂടുതൽ ബുദ്ധിമുട്ടാവും അതുകൊണ്ടാ വന്നേ വരുമ്പോ നല്ല വൃത്തിക്ക് പൊട്ടിച്ചിട്ട് പോവാനാ കരുതിയെ നിന്റെ ഫോട്ടോ കണ്ടപ്പോഴാ

💬 Comments

View all comments