Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
ഇത് നിന്റെ ആണെന്ന് മനസിലായെ അതോണ്ടാ ഒന്നും ചെയ്യാഞ്ഞേ... ഇനി ഇവനെ കൊണ്ടെന്തേലും ശല്ല്യം ഉണ്ടായാൽ തൻസീ നമ്മള് തമ്മിലുള്ള ബന്ധം ഞാനങ്ങു മറക്കും അവൻ മാത്രമല്ല അവന്റെ കൂടെ ഉള്ളവരും വീട്ടിലുള്ളവരും അടക്കം അനുഭവിക്കേണ്ടി വരും...
ഇല്ല ഇനി അങ്ങനെ ഒന്നുമുണ്ടാവില്ല...
ഇപ്പൊ ഉണ്ടായ ഈ സംഭവം ആരുമറിയില്ല ഞങ്ങളായിട്ട് പറയുന്നുമില്ല നിങ്ങളെ ആരേലും വായിന്നു പുറത്ത് പോയി അവന്മാരറിഞ്ഞു ആ ചെക്കനോ കുടുംബത്തിനോ നിന്റെ അക്കാദമിക്കോ എന്തേലും സംഭവിച്ചാൽ ഞാൻ ഉത്തരവാദിത്തമേൽക്കില്ല അറിയാലോ അവന്മാരെ...
അങ്ങനൊന്നുമുണ്ടാവില്ല...
അങ്ങനാണേൽ ആ ചെക്കന് നല്ലത് പതിയെ ഉള്ള രണ്ട് തോണ്ടിനെ റെസിസ്റ്റ് ചെയ്യാനാവാത്ത ഇവനൊക്കെയാണോ ഫൈറ്റർ... ആ എന്തേലുമാവട്ടെ ഞാനിതിവിടെ വിടുന്നു
അല്ല അവൻ...
അവന് എഴുനേറ്റ് നിൽക്കാൻ പറ്റാത്തത് കഴുത്തിനു തായേക്ക് ഞരമ്പ് പിണച്ചതാ അത് ഞാൻശരിയാക്കിത്തരാം എങ്കിൾ എടുക്കുന്നത് അങ്ങനെ തന്നെ ഇരിക്കട്ടെ രണ്ടുമൂന്നു ദിവസം നല്ല വൃത്തിക്ക് വെള്ളം കുടിച്ചാൽ മാറിക്കോളും അതുവരെ ഓർമയിൽ നിന്നോട്ടെ
അവന്റെ കഴുത്തിലെ ഞരമ്പുകൾ നേരെ ആക്കി അവനെ പിടിച്ച് നേരെ ഇരുത്തി
മോനേ ഒരു പ്രശ്നത്തിനും വരാത്ത ആളുകളോട് പ്രശ്നത്തിന് പോവരുത് ഒന്നുങ്കിൽ അവര് സ്വയം അടങ്ങുകയായിരിക്കും അല്ലെങ്കിൽ അവർക്ക് വേണ്ടി ആരേലും വരും അപ്പൊ നീ ഈ പഠിച്ച പാടങ്ങളൊന്നും ചിലപ്പോ അവരെ കൈയിൽ നിന്ന് നിന്നെ രക്ഷിച്ചെന്നു വരില്ല ആ ഫോട്ടോയിൽ ഇവനെ കണ്ടില്ലായിരുന്നെങ്കിൽ നിന്നെ എടുത്തുടുത്തിട്ട് ഞാനങ്ങു പോയേനെ... ഇനി സീരിയസ് ആയിട്ടൊരു കാര്യം പറയാം നാളെ മുതൽ കോളേജിൽ ഇവളെ പിറകെ കോഴിത്തരവുമായി ഉണ്ടാവാൻ പാടില്ല...
ഇനി ഞാൻ ശല്ല്യം
💬 Comments
View all comments