0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

എടുത്തിട്ടു കോണി കയറി മുകളിലെത്തി

അരയിൽ നിന്നും ലൈറ്ററെടുത്തു റാന്തലിനു തീ കൊളുത്തി കുഴൽ ഇട്ട് തിരി ഉയർത്തി റാന്തൽ കൊളുത്തിൽ തൂക്കി താഴെ ഉള്ള കൊട്ടയും താഴ്ത്തിയിട്ട കോണിയെയും വലിച്ചു കയറ്റി കോണി കെട്ടിവെച്ചു കുപ്പിയിൽ നിന്നും വെള്ളമെടുത്തു കൈ കഴുകി നിലത്തിരുന്നു ഭക്ഷണം കഴിക്കുമ്പോഴും അവളെന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ട് കൈ കഴുകി വെള്ളവും കുടിച്ചു വെളിച്ചം അധികമായി തോന്നിയതിനാൽ തിരി താഴ്ത്തി വെച്ചു സിഗരറ്റിനു തീ കൊളുത്തി അവളെന്റെ അരികിലേക്ക് വന്നു

എടാ തണുക്കുന്നു...

സിഗരറ്റ് വേണോ...

അയ്യേ ഞാൻ വലിക്കൂല...

ഇതുവരെ വലിച്ചില്ലേ...

ഇല്ല...

വലിക്കാൻ തോന്നിയിട്ടില്ലേ...

ഇല്ല...

അവളെ തിരിച്ചു നിർത്തി കണ്ണിലേക്കു നോക്കി

ഇപ്പൊ പറ ഒരിക്കലും വലിക്കാൻ തോന്നിയിട്ടില്ലേ...

മുഖം തിരിക്കാൻ നോക്കിയ അവളുടെ മുഖം പിടിച്ചു നിർത്തി

പറയ്...

മ്മ്...

എന്നാൽ വലിച്ചു നോക്കിക്കോ...

അവൾ ചുറ്റും നോക്കി

ഈ കാട്ടിൽ ആര് കാണാൻ... ഞാനാരോടും പറയില്ല...

ചിരിച്ചു കൊണ്ട് എന്റെ കൈയിലെ സിഗരറ്റ് വാങ്ങി ചുണ്ടിൽ വെച്ചു വലിച്ചു

ചുമച്ചുകൊണ്ടവളെനെ നോക്കി അവളുടെ തലയിൽ തട്ടി

എന്തിനാ ദൃധി കാണിക്കുന്നത് പതിയെ അല്പം എടുത്താൽ മതി

ചുമ മാറിയ അവൾ പതിയെ ഒരു പുക കൂടെ എടുത്തു പുറത്തേക്ക് ഊതികൊണ്ട് എന്നെ നോക്കി ചിരിച്ചു

ഇനി ഇതുപോലെ എന്തേലും ആഗ്രഹമുണ്ടോ....

(ചിരിച്ചുകൊണ്ട്) മ്മ്...

എന്താ വെടിവെക്കണം...

തോക്കെടുത്തു അവളുടെ കൈയിലേക്ക് കൊടുത്തു അവൾ തോക്ക് പിടിക്കുന്നത് നോക്കി അങ്ങനെ അല്ല പുറകിൽ നിന്നും അവളുടെ ഇടം കൈയിൽ പിടിച്ചു തോക്കിനെ അവളുടെ തോളിൽ അമർത്തി വെച്ചു

💬 Comments

View all comments