Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
രണ്ടു കയ്യാലും സ്ട്രോങ് ആയി പിടിച്ച് ഇതിലെ മുന്നോട്ട് നോക്കണം വെടി കൊള്ളേണ്ടുന്ന ഭാഗം ഇവിടെ വരുമ്പോ സ്ട്രോങ്ങ് ആയി പിടിച്ച് കാഞ്ചി വലിക്കണം
പറഞ്ഞു തീർന്നതും അവളുടെ ചൂണ്ടു വിരലിൽ കൈ അമർന്നു വലിയ ശബ്ദത്തോടെ വെടി പൊട്ടി അല്പം അകലെ ഉള്ള മരത്തിൽ ഉണ്ട ചെന്നു കൊണ്ടു വെടിയൊച്ച കേട്ട് ചുറ്റുമുള്ള മരങ്ങളിൽനിന്നും പക്ഷികൾ ശബ്ദമുണ്ടാക്കി പറന്നു
അവളുടെ കൈയിൽ നിന്നും തോക്ക് എടുത്തു രണ്ട് ഉണ്ടകളിട്ട് അവൾക്കു കൊടുത്തു വീണ്ടും തോളിൽ മുട്ടാതെ വെച്ച അവളെ നോക്കി
തോളിൽ മുട്ടിച്ചു വെക്കണം അല്ലെങ്കിൽ ഫയർ ആവുമ്പോ ഈ ഭാഗം വന്ന് ഷോൾഡറിൽ അടിക്കും അപ്പൊ എല്ല് പൊട്ടാൻ ചാൻസുണ്ട്
പാ വിരിച്ച് അതിലേക്ക് ബ്ലാങ്കറ്റ് വിരിച്ചു കൊണ്ടിരിക്കെ അവൾ വീണ്ടും ഫയർ ചെയ്തു
മതിയോ...
മ്മ്...
എങ്കി കിടന്നോ
അവൾ വന്നു തോക്ക് കൈയിലേക്ക് തന്നു അതിൽ ഉണ്ട ഇട്ട് മാറ്റിവെച്ചു കിടന്നു
ചിന്തയിൽ മുഴുവൻ അഫിയുടെ പ്രശ്നങ്ങളാണ് ഉറക്കം നഷ്ടമായിരിക്കുന്നു മറ്റു പ്രശ്നങ്ങൾ പോലെ ഇതിനെനിക്ക് പരിഹാരം കാണാൻ കഴിയുന്നില്ല... ഞാൻ ചെയ്ത പാപങ്ങളാണോ ഇനി ഇങ്ങനെ ഒക്കെ സംഭവിച്ചത് അതുകൊണ്ടാവുമോ ഞങ്ങളെ കുഞ്ഞ് പിറക്കും മുൻപ് കൊല്ലപ്പെട്ടത് അതോർത്ത് അവളിന്നും സങ്കടപെടുന്നത്... അതിനുമാത്രം എന്ത് പാപമാണ് ചെയ്തത്... ആരെയും കൊന്നിട്ടില്ല... എന്തിന് തിന്നാനല്ലാതെ ഒരു ജീവിയെയും കൊന്നിട്ടില്ല... സമ്മതമില്ലാതെ ഒരു പെണ്ണിനേയും തൊട്ടിട്ടില്ല... ആരെയും ചതിച്ചിട്ടില്ല... പണിതതൊക്കെയും ചതിയൻ മാരെയും പാവങ്ങളെ മേൽ അക്രമം കാണിച്ചവരെയും മാത്രം... ഗുരു പഠിപ്പിച്ച പാടങ്ങളെല്ലാം അവർക്കാറുപേർക്കും പകർന്നു കൊടുക്കുമ്പോഴും പാവങ്ങളെ ആക്രമിക്കരുതെന്ന് അവരെ
💬 Comments
View all comments