Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
ഉപദേശിച്ചിട്ടുണ്ട്... എന്ത് തെറ്റായാലും ചെയ്തത് ഞാനല്ലേ ശിക്ഷ എന്താണെങ്കിലും എനിക്ക് തന്നാൽ പോരായിരുന്നോ... പാവമെന്റെ പെണ്ണ് എന്ത് തെറ്റാ ചെയ്തേ കുട്ടികളെ പോലുള്ള അവളുടെ ചിരി മായ്ക്കാൻ മാത്രം ക്രൂരനാണോ ദൈവം ആയിരിക്കും അല്ലായിരുന്നേൽ ചോര പരുവത്തിൽ അവളുടെ വയറ്റിൽ വെച്ചുതന്നെ ഞങ്ങളെ കുഞ്ഞിനെ കൊല്ലില്ലായിരുന്നല്ലോ... കവിളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി... (എഴുനേറ്റ് സിഗരറ്റ് കത്തിച്ചു) അവളെനെ സ്നേഹിക്കുമ്പോലെ എനിക്കവളെ സ്നേഹിക്കാൻ കഴിയുന്നുണ്ടോ... ഇല്ല... അവളെനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഒരു പക്ഷേ എന്റെ ഉമ്മയെ കാൾ എന്നെ സ്നേഹിക്കുന്നത് അവളാവും...അവളെ കാണാൻ തോന്നുന്നു... കെട്ടിപ്പിടിക്കാൻ കൊതിയാവുന്നു...ഇനിയുമവളെ ഒറ്റയ്ക്കാക്കരുത്... ജസ്‌ന നല്ല ഉറക്കമാണ് വിളിച്ചുണർത്തിയാലോ... ഉറക്കം ശല്യപെടുത്തുന്നത് മോശമല്ലേ... എന്നാലും വേണ്ടില്ല എനിക്കവളെ കാണണം...
ജസ്‌ന... ജസ്‌നാ...
തിരിഞ്ഞു കിടന്നുറങ്ങാൻ തുടങ്ങിയ അവളെ വിളിച്ചുണർത്തി
മുഖം കഴുക് പോവാം...
അവൾ എണീറ്റിരുന്നു നോക്കി കുപ്പിയിലെ വെള്ളമെടുത്തു കൊടുത്ത് അവൾ മുഖം കഴുകുമ്പോയേക്കും തിരക്കുപിടിച്ചു ബെൽറ്റും കെട്ടി തോക്കും കയ്യിലെടുത്തു ബാഗുമെടുത്തു
ഞാനാദ്യമിറങ്ങി കോണി പിടിക്കാം നീ പുറകെ ഇറങ്ങിക്കോ
തായെ ഇറങ്ങി കോണി കെട്ടിവെച്ചു നടക്കാൻ തുടങ്ങിയപ്പോഴും ഉറക്കം മുറിഞ്ഞതിനാൽ അവളെടെ നടത്തത്തിനു വേഗം പോരെന്നു തോന്നി ആടി ആടി നടക്കുന്ന അവളെ എടുത്തു തോളിലിട്ടുകൊണ്ട് വേകം നടന്നു ബംഗ്ലാവിലെത്തുമ്പോ അച്ചായനും ജോയിയും ഇരുന്ന് അടിക്കുന്നുണ്ട്
അച്ചായാ ഞങ്ങളിറങ്ങുകയാ...
അച്ചായൻ : ഈ സമയത്തോ... നേരം പുലരാറായി... രാവിലെ പോയാൽ പോരെ...
പോരച്ചായാ ഇപ്പൊ പോണം...
അച്ചായൻ : ജോയീ... ചെക്ക് പോസ്റ്റടച്ചിട്ടുണ്ടാവും നീ കൂടെ ചെല്ല് ചെക്ക് പോസ്റ്റ് കടത്തിവിട്ടിട്ട് വീട്ടിലേക്ക് പൊയ്ക്കോ
ജോയി : അപ്പൊ അവരോ...
💬 Comments
View all comments