0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

അച്ചായൻ : അവരെ ഞാൻ കൊണ്ടുവിട്ടോളാം

വേണ്ടിച്ചായാ അച്ചായൻ ഓഫീസറെ ഒന്ന് വിളിച്ചു പറഞ്ഞാ മതി ഞങ്ങള് പൊയ്ക്കോളാം

അച്ചായൻ : അത് മതിയോ...

മതിയെന്നേ...

(വണ്ടിയുടെ പിന്നിൽ കുറച്ച് കുപ്പികൾ എടുത്തു വെച്ചു)എന്നാ നീ ഇതാ ചെക്ക് പോസ്റ്റിൽ കൊടുത്തേക്ക്

ശെരിയചായാ...

അച്ചായൻ : പന്നി ഉണ്ടാവും തോക്കെടുത്തോ...

ആ... എടുത്തിട്ടുണ്ടച്ചായാ...

ഉറക്കം തൂങ്ങുന്ന അവളെ സീറ്റ് ബെൽറ്റിട്ടിരുത്തി ഡോറും അടച്ചു മല ഇറങ്ങി അച്ചായന്റെ വീട്ടു മുറ്റത്തു വണ്ടി വെച്ചു സാധനങ്ങളും തോക്കും എടുത്തു ബിഎംലേക്ക് വെച്ച് അവിടുന്നിറങ്ങി വണ്ടി പരമാവധി വേകത്തിൽ മുന്നോട്ട് കുതിച്ചു ചെക്ക് പോസ്റ്റിനു മുന്നിൽ ചെന്നു നിന്നു ഒരാൾ ഇറങ്ങിവരുന്നത് കണ്ടുകൊണ്ട് ഇറങ്ങി ടിക്കി തുറന്നു സാധനം അടങ്ങിയ പെട്ടി എടുത്ത് അയാൾക്ക് കൊടുത്തു

അച്ചായൻ തന്നതാ...

അച്ചായൻ വിളിച്ചിരുന്നു അയാൾ പെട്ടി സൈഡിലേക്ക് വെച്ചുകൊണ്ട് ചെക്ക് പോസ്റ്റ്‌ തുറന്നു അയാൾക്ക് കൈ വീശി കാണിച്ച് വണ്ടി വീണ്ടും മുന്നോട്ട് കുതിച്ചു ജസ്‌നയെ വീട്ടിൽ ഇറക്കി വിളിക്കാമെന്ന് പറഞ്ഞവളുടെ ഫോൺ തിരികെ കൊടുത്ത് അഫിയുടെ വീട് ലക്ഷ്യമാക്കി വണ്ടി എടുത്തു

റിയയുടെ വണ്ടിയും മുറ്റത്തുണ്ട് നേരം വെളുത്തിരിക്കുന്നു എല്ലാവരും ഉണരാൻ സമയമായി തുടങ്ങി ഫോണെടുത്ത് അഫിയെ വിളിച്ചു അവൾ ഉറക്കചടവിൽ ഫോൺ എടുത്തു

മോളൂസേ... എനിക്ക് നിന്നെ കാണണം...

ഞാനങ്ങോട്ട് വരണോ...

ഞാൻ നിന്റെ ഗേറ്റിന് പുറത്തുണ്ട്... റംലത്ത വീട്ടിലില്ലേ...

ആ ഉണ്ട്...

എന്നാ മോള് വേകം വണ്ടിയെടുത്തു പുറത്തിറങ്ങ്...

ഒന്ന് ബ്രെഷ് ചെയ്യട്ടെ...

ഒന്നും വേണ്ട നീ പെട്ടന്ന് വാ... നൈറ്റ് ഡ്രെസ്സാണെൽ മാറി ഇടാൻ എന്തേലും

💬 Comments

View all comments