0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

പറ്റില്ല... ഓർമ വെച്ച കാലം മുതൽ കക്കൂനെ ചുറ്റിവരുവല്ലേ ഞാൻ... വയ്യ കാക്കൂ എനിക്ക്... ഞാനിനി ഒന്നും പറയൂല കാക്കൂനെ ശല്യോം ചെയ്യൂല എന്റെ മുനി വരാതിരിക്കല്ലേ കാക്കൂ... എന്നെ വെറുക്കല്ലേ... കാകൂന് ഞാൻ ശല്യമാവുന്നു എന്നോർക്കുമ്പോ കാക്കൂ നിങ്ങളണേ സത്യം ചത്തുപോയിരുന്നെങ്കിലെന്ന് തോന്നുവാ...

കണ്ണീരോടെ നിലത്ത് നോക്കി സംസാരിക്കുന്ന അവളും ചുവന്ന കാവി (റെഡ് ഓക്സൈഡ്) ഇട്ട നിലത്ത് വീണു ചിതറുന്ന അവളുടെ കണ്ണുനീർ തുള്ളികളും എന്റെ ഹൃദയത്തെ ആളുന്ന തീയിലെന്നപ്പോൾ പൊള്ളിച്ചു

വയ്യ കാക്കൂ എനിക്ക്... എന്നോട് ഒന്നും മിണ്ടാതെ കാക്കു ഇന്ന് പോയാൽ കാക്കു വരുമ്പോയേക്കും ഞാൻ കരഞ്ഞു കരഞ്ഞു ചത്തുപോകും കാക്കൂ... എന്നോട് ദേഷ്യമില്ലെന്നെങ്കിലും ഒന്ന് പറഞ്ഞൂടെ...ഒന്നും വേണ്ടെനിക്ക് കാക്കു സ്നേഹത്തോടെ ഒരു നിമിഷമെനെ ചേർത്തുപിടിച്ചാൽ മരിച്ചാലും എനിക്ക് സന്തോഷമാ...

അവളുടെ കണ്ണുനീര് കണ്ട് സഹിക്കാൻ പറ്റുന്നില്ല ഇനിയും അവളെ കരയിക്കാൻ തോന്നുന്നില്ല മാമൻ മാരും മുന്നിലുള്ള പ്രശ്നങ്ങളും ഒക്കെ എന്തേലുമാവട്ടെ ഞാനും അവളെ ഒത്തിരി സ്നേഹിക്കുന്നുണ്ട് ഇനിയും എന്നെ സ്നേഹിക്കുന്നതിന്റെ പേരിലവളെ കരയാൻ വിടാൻ തോന്നുന്നില്ല വരുന്നതെന്തായാലും വരട്ടെ എന്ന ചിന്തയോടെ അവളുടെ കൈയിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ചേർത്തു വിശ്വാസം വരാത്തപോലെ അവൾ തല ഉയർത്തി എന്നെ നോക്കി

ഇനി എന്റെ മോള് സങ്കടപെടരുത്...

എന്നെ ഇറുക്കെ ചുറ്റിപ്പിടിച്ചു നെഞ്ചിൽ കിടന്നു പൊട്ടിക്കരയുന്ന അവളെ ചേർത്തുപിടിച്ചുകൊണ്ട് മുതുകിൽ തലോടിഅവളുടെ കരച്ചിൽ അല്പമൊന്നടങ്ങിയതും

മുത്തേ... ആരേലും വരും പോയി മുഖമൊക്കെ കഴുകി നല്ല കുട്ടിയായെ...

അവൾ തല ഉയർത്തി എന്റെ മുഖത്ത് നോക്കി

കാക്കൂ...

മ്മ്...

ശെരിക്കും ഇഷ്ടമാണോ...

ആ..

💬 Comments

View all comments