Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]
ഇരിക്കേണ്ട. അതൊക്കെ പോട്ടെ..
ഇത് വിറ്റാ പൈസ തികയുമോ പോവാനുള്ള..?’
ഞാൻ ചോദിച്ചു..
അവൾ ഒന്ന് തല ചൊറിഞ്ഞുകൊണ്ട്
“ഇല്യാ… ഇനീം വേണ്ടി വരും.. “
റംസി പറഞ്ഞു..
“എത്ര..?”
“അ.. അത്…ഒരു 15,000 ഒക്കെ.. “
അവൾ പറഞ്ഞു.. ഞാൻ അവളെ ഒന്ന് നോക്കിയ ശേഷം ഫോൺ എടുത്തിട്ട്
‘“നിന്റെ നമ്പർ പറാ.. “
“അയ്യോ എന്തിനാ?”
“ പൈസ അയച്ചു തരാൻ.. “
“ ന്റെ ഏട്ടാ അതൊന്നും വേണ്ട…
ഞാൻ വാങ്ങില്ല.. “
അവൾ പറഞ്ഞു..
“ഓ പിന്നെ അവളൊരു അഭിമാനി..
ചുമ്മാ വാശി കാണിക്കണ്ട് നമ്പർ പറ പെണ്ണെ..
ഇല്ലേൽ നിക്കാഹിനു മുന്നേ പോണ ട്രിപ്പ് അങ്ങ് പോയിക്കിട്ടും..”
ഞാൻ പറഞ്ഞു..
‘എന്റെ ശ്യാമേട്ടാ..
നിക്ക് ഇതൊന്നും തിരിച്ചു തരാൻ പോലും ആവില്ല. വെറുതെ എന്തിനാ..? “
അവൾ പറഞ്ഞു..
“ നിനക്ക് പറ്റുമെങ്കിൽ തിരിച്ചു തന്നാ മതി.. ഞാൻ ഇത് ചോദിച്ചു നിന്റെ വീട്ടിൽ ഒന്നും വരാൻ പോണില്ല.. നമ്പറു പറ മോളെ.. “
ഞാൻ പറഞ്ഞു.. അവളൊന്നു മടിച്ചെങ്കിലും നമ്പർ തന്നു… ഞാനത് സേവ് ചെയ്തിട്ട് പൈസ അയച്ചു..
“ ഏട്ടാ…. 20,000 മൊ…??? “”
അവൾ കണ്ണും മിഴിച്ചു ചോദിച്ചു.
“ അവടെ ചെന്നാൽ നിനക്കെന്തെങ്കിലും വാങ്ങണ്ടേ. അല്ല ചെല്ലുന്നതിനും മുന്നേയും വാങ്ങണ്ടേ. നിന്റെ അറക്കീസ് തന്ത എന്തായാലും നല്ല തുണി പോലും എടുക്കില്ലല്ലോ. “
ഞാൻ അവളോട് ഒരു ചിരിയോടെ ചോദിച്ചു.
“ന്നാലും.. ഇത്രേം പൈസയൊക്കെ..
ഇക്കാരും ഇങ്ങനൊന്നും തന്നിട്ടില്ല..”
“ഹോ.. എന്നാ ആദ്യത്തെ ആള് ഞാനായിക്കോട്ടെ.
നീ ചെല്ലാൻ നോക്ക്..
നമുക്ക് കാണാ..”
ഞാൻ പറഞ്ഞു അവളെന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചാൽ കൊലയും താങ്ങി നടന്നു..
“അതേയ്…”
ഞാനൊന്ന് കൂടെ വിളിച്ചു..
“എന്താ ഏട്ടാ…? “
അവൾ ചോദിച്ചു.
“ആണാണെന്ന് കരുതി പിടിച്ചതാ ട്ടാ..
സോറി.. “
“മ്മ്…അറിയാതല്ലേ.. സാരല്ല.. “
അവളൊരു നാണം കലർന്ന ചിരിയോടെ പറഞ്ഞു.
ശേഷം ആ വാഴ തോപ്പിനെയും എന്നെയും തനിച്ചാക്കി അവൾ പോയി..
____________________________
രാത്രി വീട്ടിൽ ഞാൻ റംസിയെ പറ്റി തന്നെ ചിന്തിച്ചിരിക്കുകയായിരുന്നു. പക്ഷെ അതിനേക്കാൾ വലിയ ചിന്ത.
വേധുവിനെ കുറിച്ച് തന്നെ ആയിരുന്നു.
ഓരോന്ന് ആലോചിച്ചു സമയം തിന്ന എന്റെ മുന്നിലേക്ക് പുളി മാങ്ങയും കടിച്ചു ചവച്ചുകൊണ്ട് വേദു വന്നു.
“ഇതെന്താ മാഷേ രാവിലെ തുടങ്ങിയതാണല്ലോ ഈ ആലോചന. എന്റെ കെട്ടിയോനിത് എന്ത് പറ്റി.”
അവൾ കുറുമ്പോടെ ചോദിച്ചു.
“ ഏയ് കാര്യമായൊന്നും ഇല്ലെടി.
ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചു കിടക്കായിരുന്നു. “
ഞാൻ പറഞ്ഞു..
“എന്നേ ഈ പുളി മാങ്ങ തീറ്റിച്ചിട്ട് നിങ്ങക്ക് കിടന്ന് ദിവസ്വപ്നം കണ്ടാ പോരെ.
💬 Comments
View all comments