0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]

Author : Gilli Bala Read All Parts 259.2K

എടി കള്ളി…

കൊല കള്ളി…വെറുതെയല്ല കോയാക്കക്ക് ഇങ്ങനെ കച്ചോടം.. നീ എത്രയിടത്തിങ്ങനെ കക്കുന്നുണ്ടടി…?? “‘

ഞാനവളെ നോക്കി ചോദിച്ചു…

“അയ്യോ….

ശ്യാമേട്ടാ…കള്ളിന്നൊന്നും വിളിക്കല്ലേ.. “

“പിന്നെ കൊല പറിക്കാൻ വന്ന നിന്നെ എന്ത് വിളിക്കണമെടി “

“അറിയാതെ പറ്റിയതാ.. ഉപ്പാനോട് പറയല്ലേ ശ്യാമേട്ട…പ്ലീസ്.. ഞാൻ കാല് പിടിക്ക.. “

അവൾ കെഞ്ചി..

“ ഞാൻ പറയും.. നാലാള് അറിയട്ടെ ഇതൊക്കെ.. “

ഞാനതും പറഞ്ഞു പോവാൻ തുനിഞ്ഞതും അവളെന്റെ മുന്നിൽ ചേർന്ന് നിന്നേനെ തടഞ്ഞു.

അവളുടെ വിയർപ്പിന്റെയും അതറിന്റെയും മത്ത് പിടിപ്പിക്കുന്നൊരു മണം എന്റെ മൂക്കിലേക്ക് കുത്തി കേറി..

“ എന്റെ പൊന്ന് ഏട്ടാ…

ഏട്ടന് അറിഞ്ഞൂടെ എന്റെ ഉപ്പാനെ..

പിശുക്കൻ എന്ന് പറഞ്ഞ അറു പിശുക്കനാ.

ക്.. കുറച്ചു പോക്കൻ മണിക്ക് വേണ്ടിയാ ചെയ്തേ. “

അവളെന്നെ നോക്കി ദയനീയമായി പറഞ്ഞു..

“ ആഹ്.. അത് ശരി..

പോക്കറ്റ് മണി കിട്ടാൻ വേണ്ടി കക്കലാണോ മോളെ വഴി..

അല്ല നിന്റെ നിക്കാഹ് ഉറപ്പിച്ചില്ലേ. അവനോട് ചോദിച്ചാ അയച്ചു തരില്ലേ. “

ഞാൻ ചോദിച്ചു..

“ ഉപ്പ കണ്ട് പിടിച്ചത് ഉപ്പേടെ സ്വഭാവമുള്ള ഒരാളെയാ ന്റെ ശ്യാമേട്ട.

ഒരു 10 ഉറുപ്യ തരണേൽ നൂറു ചോദ്യമാ. “

അവൾ പറഞ്ഞു.

“ആഹ് ബെസ്റ്റ്.

നല്ല ആളെ ആണല്ലോ മോളു നിക്കാഹ് കഴിക്കാൻ പോണേ.. അല്ല എന്തിനാ ഇപ്പൊ പൈസ കിട്ടീട്ട്.?”

ഞാൻ ചോദിച്ചു..

“അ.. അത്…

കോളേജ് ക്ലാസ്സ്‌ കഴിയാറായില്ലേ. ഐ വി വരുവാ അടുത്ത മാസം. ഈ നിക്കാഹ് കഴിഞ്ഞാ ഇങ്ങനൊന്നും കൂട്ടുകാരുടെ കൂടെ പോയി

💬 Comments

View all comments