0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]

Author : Gilli Bala Read All Parts 259.2K

നിനക്കെന്തെങ്കിലും വാങ്ങണ്ടേ. അല്ല ചെല്ലുന്നതിനും മുന്നേയും വാങ്ങണ്ടേ. നിന്റെ അറക്കീസ് തന്ത എന്തായാലും നല്ല തുണി പോലും എടുക്കില്ലല്ലോ. “

ഞാൻ അവളോട് ഒരു ചിരിയോടെ ചോദിച്ചു.

“ന്നാലും.. ഇത്രേം പൈസയൊക്കെ..

ഇക്കാരും ഇങ്ങനൊന്നും തന്നിട്ടില്ല..”

“ഹോ.. എന്നാ ആദ്യത്തെ ആള് ഞാനായിക്കോട്ടെ.

നീ ചെല്ലാൻ നോക്ക്..

നമുക്ക് കാണാ..”

ഞാൻ പറഞ്ഞു അവളെന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചാൽ കൊലയും താങ്ങി നടന്നു..

“അതേയ്…”

ഞാനൊന്ന് കൂടെ വിളിച്ചു..

“എന്താ ഏട്ടാ…? “

അവൾ ചോദിച്ചു.

“ആണാണെന്ന് കരുതി പിടിച്ചതാ ട്ടാ..

സോറി.. “

“മ്മ്…അറിയാതല്ലേ.. സാരല്ല.. “

അവളൊരു നാണം കലർന്ന ചിരിയോടെ പറഞ്ഞു.

ശേഷം ആ വാഴ തോപ്പിനെയും എന്നെയും തനിച്ചാക്കി അവൾ പോയി..

____________________________

രാത്രി വീട്ടിൽ ഞാൻ റംസിയെ പറ്റി തന്നെ ചിന്തിച്ചിരിക്കുകയായിരുന്നു. പക്ഷെ അതിനേക്കാൾ വലിയ ചിന്ത.

വേധുവിനെ കുറിച്ച് തന്നെ ആയിരുന്നു.

ഓരോന്ന് ആലോചിച്ചു സമയം തിന്ന എന്റെ മുന്നിലേക്ക് പുളി മാങ്ങയും കടിച്ചു ചവച്ചുകൊണ്ട് വേദു വന്നു.

“ഇതെന്താ മാഷേ രാവിലെ തുടങ്ങിയതാണല്ലോ ഈ ആലോചന. എന്റെ കെട്ടിയോനിത് എന്ത് പറ്റി.”

അവൾ കുറുമ്പോടെ ചോദിച്ചു.

“ ഏയ്‌ കാര്യമായൊന്നും ഇല്ലെടി.

ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചു കിടക്കായിരുന്നു. “

ഞാൻ പറഞ്ഞു..

“എന്നേ ഈ പുളി മാങ്ങ തീറ്റിച്ചിട്ട് നിങ്ങക്ക് കിടന്ന് ദിവസ്വപ്നം കണ്ടാ പോരെ. കാലൊക്കെ വല്ലാത്ത കടച്ചിൽ.. ഒന്ന് ഉഴിഞ്ഞു താ എന്റെ ശ്യാമേട്ടാ..”

അവളാതും പറഞ്ഞെന്റെ അടുത്തിരുന്നു കാലു രണ്ടും മടിയിലേക്ക് കേറ്റി വച്ചു.. പുളി മാങ്ങ തീറ്റിച്ചത് വേറെ

💬 Comments

View all comments