Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]
നിശ്വസിച്ചു.
"നീ മിണ്ടാതിരുന്നാൽ എനിക്ക് ഒരു സമാധാനവും ഇല്ലടി..."
ഞാൻ മുകളിലേക്ക് നോക്കി പറഞ്ഞു.
അവളുടെ മുഖത്തെ കാർമേഘങ്ങളൊക്കെ മാറി ഒരു ചെറിയ പുഞ്ചിരി തെളിഞ്ഞു. പിണക്കം മാറിയെന്ന് മനസ്സിലായതോടെ ഞാൻ എഴുന്നേറ്റ് അവളെ കസേരയിൽ നിന്ന് പിടിച്ച് എഴുന്നേൽപ്പിച്ചു. അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് എന്നിലേക്ക് വലിച്ചടുപ്പിച്ചു.
ഞങ്ങൾ മുറിയിലേക്ക് നടന്നു. കട്ടിലിൽ അവളോടൊപ്പം കിടക്കുമ്പോൾ രണ്ടു ദിവസത്തെ പിണക്കത്തിന്റെ മഞ്ഞുരുകിയിരുന്നു. ഞാൻ അവളുടെ മുഖത്തേക്ക് ആഞ്ഞു. ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം കോർത്തു. ആഴത്തിലുള്ള, സ്നേഹം നിറഞ്ഞ ഒരു ചുംബനം. അവളുടെ ശ്വാസം എന്റെ മുഖത്ത് അടിച്ചുകൊണ്ടിരുന്നു.
ആവേശത്തോടെ എന്റെ കൈകൾ അവളുടെ സാരിത്തുമ്പിലൂടെ ഉള്ളിലേക്ക് കടക്കാൻ തുനിഞ്ഞതും, അവൾ എന്റെ കൈ പിടിച്ച് തടഞ്ഞു. എന്നിട്ട് ആ കൈ എടുത്ത് അവളുടെ അടിവയറ്റിൽ വെച്ചു.
"ഇതിനുളളിൽ ഒരാളുണ്ടെന്ന കാര്യം മറന്നോ?"
ഒരു കുസൃതിച്ചിരിയോടെ അവൾ ചോദിച്ചു.
ഞാനും അറിയാതെ ചിരിച്ചു പോയി. ആ കൈ അവിടെത്തന്നെ വെച്ച് ഞാൻ അവളെ കൂടുതൽ ചേർത്തുപിടിച്ചു. ഞങ്ങൾ പരസ്പരം കണ്ണുകളിലേക്ക് നോക്കി കുറച്ചു സമയം കിടന്നു.
"അല്ല... ഇന്നെന്താ കഥയൊന്നും എഴുതുന്നില്ലേ?" ഒടുവിൽ അവൾ കണ്ണ് ചിമ്മി ചോദിച്ചു.
"ഓ... ഒരു തവണ എഴുതിയത് തീർക്കാൻ രണ്ടു ദിവസമാ ഞാൻ നിന്റെ പിന്നാലെ നടന്നത്. ഇനി എഴുതിയാൽ നീ എന്നെ വീട്ടിൽ നിന്ന് ഇറക്കിവിടും," ഞാൻ സ്വയം പരിഭവം പറഞ്ഞു.
"എന്നോട് ചോദിച്ചിട്ട് എഴുതിയാ പോരായിരുന്നോ?" അവൾ എന്റെ നെഞ്ചിൽ വിരൽ കൊണ്ട് വെറുതെ വരച്ചുകൊണ്ട് ചോദിച്ചു.
"പറഞ്ഞാൽ നീ സമ്മതിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നല്ലോ. പിന്നെ പഴയ കാര്യങ്ങളൊന്നും മിണ്ടരുതെന്നല്ലേ നിന്റെ കൽപ്പന," ഞാൻ പറഞ്ഞു.
"എന്ന് കരുതി... പറയാതെ ഇരിക്കലാണോ വഴി? ഞാൻ എന്തെല്ലാം ഏട്ടനോട് പറഞ്ഞിട്ടുണ്ട്? അതും ഒന്നും മറക്കാതെ..." വേദു അല്പം കാര്യമായിത്തന്നെ പറഞ്ഞു.
"ശരിയാണ്... പക്ഷെ പ്രധാനപ്പെട്ടതൊന്നും നീ പറഞ്ഞില്ലല്ലോ," ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പതിയെ പറഞ്ഞു.
വേദുവിന്റെ മുഖത്തെ ആ ചിരി പെട്ടെന്ന് മാഞ്ഞു. അവളുടെ കണ്ണുകളിൽ നേരിയൊരു പരിഭ്രമം നിഴലിക്കുന്നത് ഞാൻ കണ്ടു…
"നമ്മുടെ നല്ലതിനെ ഓർത്തല്ലേ ശ്യാമേട്ടാ ഞാൻ ഒന്നും പറയാത്തത്," അവളുടെ ശബ്ദത്തിൽ ചെറിയൊരു വിറയലുണ്ടായിരുന്നു.
"എനിക്ക് അതൊക്കെ തുറന്ന് പറയാൻ പേടിയാ. പ്രത്യേകിച്ച് നിങ്ങളെന്റെ ഭർത്താവല്ലേ... ഞാൻ എങ്ങനെയാ ഇതൊക്കെ..."
അവൾ വാക്കുകൾ കിട്ടാതെ പതറുന്നത് കണ്ടപ്പോൾ എനിക്ക് അവളോട് വലിയ അനുകമ്പ തോന്നി. ഞാൻ അവളുടെ കവിളിൽ മെല്ലെ തലോടി.
"നീ തുറന്ന് പറഞ്ഞെന്ന് വെച്ച് ഈ സ്നേഹത്തിന് കുറവ് വരാനോ ഞാൻ നിന്നെ വെറുക്കാനോ ഒന്നും പോകുന്നില്ലല്ലോ വേദൂ. ഞാൻ ചെയ്തത് വെച്ച് നോക്കിയാൽ നീ വേറെ എന്ത് തെറ്റ് ചെയ്താലും ഇതിന്റെ അടുത്ത് പോലും എത്തില്ല."
"എന്നാലും
💬 Comments
View all comments