Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]
അതൊന്നും വേണ്ടാ ശ്യാമേട്ടാ... അതൊക്കെ ഓർക്കാൻ പോലും എനിക്ക് മടിയാ."
"ഞാൻ നിന്നെ നിർബന്ധിക്കില്ല. എങ്കിലും എത്രയൊക്കെ ആയാലും , ആ കാര്യങ്ങളാണ് എന്റെ മനസ്സിൽ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്നത്. ആ ചിന്തയാ ഇങ്ങനെ ഒരു കഥയാക്കി എഴുതാനും എന്നെ പ്രേരിപ്പിച്ചത്,"
ഞാൻ ഉള്ളിലെ ആഗ്രഹം തുറന്നു പറഞ്ഞു.
അവൾ കുറച്ചു സമയം മിണ്ടാതെ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കിടന്നു. അവളുടെ മനസ്സിൽ വലിയൊരു യുദ്ധം നടക്കുകയാണെന്ന് ആ ഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായി.
"ശ്യാമേട്ടാ… ഏട്ടന് അതറിയാൻ അത്രയ്ക്ക് ആഗ്രഹമാണോ?"
ഒടുവിൽ അവൾ മെല്ലെ ചോദിച്ചു.
ആ ചോദ്യം കേട്ടതും എന്റെ മനസ്സിൽ ആയിരം ലഡ്ഡു ഒരുമിച്ച് പൊട്ടി! എന്റെ കണ്ണുകൾ വിടർന്നു.പക്ഷെ ഞാനത്ര സന്തോഷം പുറത്തേക്ക് കാണിച്ചില്ല.
"ഒത്തിരി ആഗ്രഹമുണ്ട്... നീ പറയോ വേദൂ?"
ഞാൻ പ്രതീക്ഷയോടെ അവളുടെ കൈകൾ ചേർത്തുപിടിച്ചു.
"ഏട്ടൻ ഇങ്ങനെ പറയുമ്പോൾ വേണ്ടെന്ന് പറയാൻ തോന്നുന്നില്ല. പക്ഷെ ഇപ്പോൾ പറ്റില്ല. എനിക്ക് കുറച്ചു ടൈം ഒക്കെ വേണം. മനസ്സുകൊണ്ട് ഒന്നു റെഡിയായിട്ട് നോക്കാം... അതുകൊണ്ട് ഇന്ന് എന്നോട് ഒന്നും ചോദിക്കരുത്."
പുറത്ത് ഞാൻ അത് സാധാരണ മട്ടിൽ സ്വീകരിച്ചെങ്കിലും ഉള്ളിൽ സന്തോഷം കൊണ്ട് ഒരു വലിയ ഐറ്റം ഡാൻസ് തന്നെ നടക്കുകയായിരുന്നു! എങ്കിലും അവളുടെ സമ്മതം കളയാതിരിക്കാൻ ഞാൻ എന്റെ ആവേശം അടക്കിപ്പിടിച്ചു.
"എല്ലാം നീ പറയുന്നത് പോലെ. ഞാൻ ഫോഴ്സ് ചെയ്യില്ല. നാളെയോ മറ്റന്നാളോ എന്നാണെന്ന് വെച്ചാൽ പറഞ്ഞാൽ മതി,"
ഞാൻ പറഞ്ഞു.
വേദു ഒരു ചെറിയ ചിരിയോടെ തലയാട്ടി. അവൾ പതിയെ തല എന്റെ നെഞ്ചിലേക്ക് ചാച്ചു വെച്ചു. അവളുടെ ആ മൗനാനുവാദം എന്നെ വല്ലാത്തൊരു ലോകത്തേക്ക് എത്തിച്ചിരുന്നു. അന്ന് രാത്രി മുഴുവൻ ആ ആവേശത്തിലാണ് ഞാൻ ഉറങ്ങിയത്.
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ മുതൽ എന്റെ ഉള്ളിൽ വലിയൊരു പ്രതീക്ഷയായിരുന്നു. ഇന്ന് വേദു എല്ലാം തുറന്നു പറയുമായിരിക്കും. അവളെ ഒന്നുകൂടി നല്ല മൂഡിലാക്കാൻ വേണ്ടി ഉച്ച കഴിഞ്ഞ് ഞാൻ ടൗണിൽ പോയി ഐഫോണിന്റെ ലേറ്റസ്റ്റ് മോഡൽ തന്നെ വാങ്ങി. വീട്ടിൽ വന്ന് അത് അവളുടെ കൈകളിൽ വെച്ചു കൊടുത്തപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. പഴയ ഫോൺ തകർന്നതിന്റെ സങ്കടം അതോടെ മാറിയിരുന്നു.
പക്ഷെ, അന്ന് രാത്രിയായിട്ടും അവൾ ഒന്നും സംസാരിച്ചില്ല. അവൾ അതിന് തയ്യാറായിരുന്നില്ല എന്ന് അവളുടെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് മനസ്സിലായി. 'സാരമില്ല, പെട്ടെന്ന് ഒരാൾക്ക് പഴയ കാര്യങ്ങൾ പറയാൻ പറ്റിയില്ലെന്ന് വരും. ക്ഷമ കാണിക്കാം,' ഞാൻ സ്വയം സമാധാനിച്ചു.
എന്നാൽ രണ്ടാം നാളും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സാധാരണ പോലെ കാര്യങ്ങളൊക്കെ നടന്നു പോയി എന്നല്ലാതെ, അവൾ ആ വിഷയം മിണ്ടിയില്ല. എങ്കിലും ഞാൻ വീണ്ടും ക്ഷമയോടെ കാത്തിരുന്നു.
മൂന്നാം നാളും
💬 Comments
View all comments