0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]

Author : Gilli Bala Read All Parts 259.4K

കുഴഞ്ഞിരുന്നു.

“എന്താ ഇത്. കുറച്ചേ കുടിക്കു എന്ന് പറഞ്ഞിട്ട്..?”

“സോറി ഡീ മുത്തേ

4 എണ്ണം മാത്രേ കഴിച്ചള്ളൂ.. അപ്പോളേക്കും ഇങ്ങനെയായി.. നീ ഉറങ്ങീലെ..? “

ഞാൻ ചോദിച്ചു.

“ഉറങ്ങിയ ഇങ്ങനെ ഇവിടെ വന്ന് നിൽക്കോ…

ഇത്രേം സമയം പിള്ളേരുടെ കൂടെ ആയിരുന്നു. അവരൊക്കെ ഉറങ്ങി.. രമ്യ ചേച്ചിയും കിടന്നു…”

“ഹാ..

എന്നാ നീയും കിടന്നോ…”

ഞാൻ പറഞ്ഞു…

“കിടന്നിട്ട് ഉറക്കം വരുന്നില്ല ശ്യാമേട്ടാ… ആകെ ബോർ അടിക്കുന്നു…ഫോൺ ഉണ്ടെങ്കിൽ വല്ല റീലും കണ്ടിരുന്നെനെ.. “

വേദു പറഞ്ഞു..

“അച്ചോടാ…എന്റെ പൊന്നിന്റെ ഫോൺ പൊട്ടിയല്ലോ അല്ലെ.. സാരമില്ല. നമുക്ക് നാളെ തന്നെ ഒരെണ്ണം എടുക്കാ..

നീ ദാ.. ഇതേടുത്ത് റീലോ എന്താന്ന് വച്ചാ കണ്ടോ.. “

ഞാൻ പോക്കറ്റിൽ കിടന്ന എന്റെ മൊബൈൽ എടുത്തവളുടെ കയ്യിലേക്ക് കൊടുത്തു…അവളത് ഒരു ചിരിയോടെ വാങ്ങി.

“കോൾ വല്ലതും വന്നാ?”

അവൾ ചോദിച്ചു…

“ കോൾ ഒന്നും വരില്ല…

ഇനി ആരു വിളിക്കാനാ.. നീ എടുത്തോ.. “

എന്നും പറഞ്ഞു ഞാൻ വിഷ്ണു അളിയന്റെ ഒപ്പം ചെരിഞ്ഞു.. ബോധം ഇല്ലാതെ ഞാനാ കിടപ്പിലെ മയങ്ങി പോയിരുന്നു..

രാവിലെ കണ്ണ് തുറന്നപ്പോൾ തലയ്ക്കുള്ളിൽ ചെറിയൊരു ഭാരം ഉണ്ടായിരുന്നു. വൈകിട്ട് കഴിച്ച ആ നാടൻ വാറ്റിന്റെ വീര്യം പൂർണ്ണമായും മാറിയിരുന്നില്ല. എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങിയപ്പോൾ വിഷ്ണു അളിയൻ അവിടെ ഇരുന്നു കട്ടൻ ചായ കുടിക്കുന്നുണ്ട്. ഇന്നലത്തെ കാര്യങ്ങളൊക്കെ പറഞ്ഞ് ഞങ്ങൾ കുറച്ചു സമയം ചിരിച്ചു.

ഉച്ചയോടടുത്ത് വിരുന്നുകാർക്കായി വലിയൊരു സൽക്കാരം തന്നെ വീട്ടിൽ ഒരുക്കിയിരുന്നു. എല്ലാവരും വട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് ഞാൻ വേദുവിനെ ശ്രദ്ധിക്കുന്നത്.

💬 Comments

View all comments