Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]
എന്നോട് അല്പം അകലം പാലിക്കുന്നത് പോലെ. എന്റെ പ്ലേറ്റിലേക്ക് കറി വിളമ്പാൻ വന്നപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി ചിരിച്ചെങ്കിലും അവൾ മുഖം തിരിച്ചു നടന്നു കളഞ്ഞു. ഇന്നലെ വൈകിട്ട് കുടിച്ചതിന്റെ ദേഷ്യമായിരിക്കും എന്നാണ് ഞാൻ ആദ്യം കരുതിയത്.
ഉച്ചഭക്ഷണം കഴിഞ്ഞ് അല്പസമയം വിശ്രമിച്ച ശേഷം വിഷ്ണുവും കുടുംബവും ഇറങ്ങാൻ തയ്യാറായി. പോകുന്നതിന് മുൻപ് രമ്യ ചേച്ചി ഫോൺ പൊട്ടിച്ചതിന് വേദുവിനോട് വീണ്ടും സോറി പറഞ്ഞു. ഞങ്ങൾ അവരെ യാത്രയാക്കി.
വൈകിട്ട് അന്തരീക്ഷം അല്പം തണുത്തപ്പോൾ ഞാൻ വേദുവിന്റെ അടുത്തേക്ക് മെല്ലെ നടന്നു ചെന്നു.
"എടീ... നമുക്ക് പുറത്തൊന്ന് പോയാലോ? നിനക്ക് പുതിയ ഫോൺ വാങ്ങി തരാം എന്ന് ഞാൻ പറഞ്ഞതല്ലേ... വാ, കട വരെ ഒന്നു പോകാം," ഞാൻ കളിചിരിയോടെ അവളോട് പറഞ്ഞു.
എന്നാൽ അവൾ എന്റെ നേരെ തിരിഞ്ഞുപോലും നോക്കിയില്ല. കട്ടിലിൽ കിടന്ന് ഒരു നോവൽ വായിക്കുന്നതിനിടയിൽ അവൾ തണുപ്പൻ ഈണത്തിൽ പറഞ്ഞു, "എനിക്കൊരു ഫോണും വേണ്ട. നിങ്ങടെ ഫോൺ ഇരുന്നാൽ മതി. ഇനി അതിന്റെ കുറവേ ഉള്ളൂ."
അവളുടെ മറുപടി കേട്ട് ഞാൻ തല ചൊറിഞ്ഞു നിന്നു. ഇവർക്കിത് എന്ത് പറ്റി? രാവിലെ തൊട്ട് കാണിക്കുന്ന ഈ പിണക്കം വാറ്റിന്റെ വിഷയം മാത്രമല്ലെന്ന് എനിക്ക് തോന്നിത്തുടങ്ങി.
രാത്രിയായി. ലൈറ്റുകളൊക്കെ അണച്ച് ഞാൻ കട്ടിലിലേക്ക് കിടക്കാൻ വന്നപ്പോൾ അവൾ തിരിഞ്ഞു കിടക്കുകയായിരുന്നു.
"വേദൂ... ആ ഫോൺ ഇങ്ങെടുത്തേ," ഞാൻ മെല്ലെ ചോദിച്ചു.
"കിട്ടിയിട്ട് ഇപ്പോൾ എന്തിനാണാവോ?" അവൾ തിരിഞ്ഞു നോക്കാതെ ചോദിച്ചു.
"വലിയ കാര്യമൊന്നുമില്ലടി, മെസ്സേജ് ഒക്കെ ഒന്ന് എടുത്തു നോക്കാനാണ്."
"ഫോൺ ഇല്ലെന്ന്
💬 Comments
View all comments