0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]

Author : Gilli Bala Read All Parts 259.5K

എന്റെ ആവേശം അടക്കിപ്പിടിച്ചു.

"എല്ലാം നീ പറയുന്നത് പോലെ. ഞാൻ ഫോഴ്സ് ചെയ്യില്ല. നാളെയോ മറ്റന്നാളോ എന്നാണെന്ന് വെച്ചാൽ പറഞ്ഞാൽ മതി,"

ഞാൻ പറഞ്ഞു.

വേദു ഒരു ചെറിയ ചിരിയോടെ തലയാട്ടി. അവൾ പതിയെ തല എന്റെ നെഞ്ചിലേക്ക് ചാച്ചു വെച്ചു. അവളുടെ ആ മൗനാനുവാദം എന്നെ വല്ലാത്തൊരു ലോകത്തേക്ക് എത്തിച്ചിരുന്നു. അന്ന് രാത്രി മുഴുവൻ ആ ആവേശത്തിലാണ് ഞാൻ ഉറങ്ങിയത്.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ മുതൽ എന്റെ ഉള്ളിൽ വലിയൊരു പ്രതീക്ഷയായിരുന്നു. ഇന്ന് വേദു എല്ലാം തുറന്നു പറയുമായിരിക്കും. അവളെ ഒന്നുകൂടി നല്ല മൂഡിലാക്കാൻ വേണ്ടി ഉച്ച കഴിഞ്ഞ് ഞാൻ ടൗണിൽ പോയി ഐഫോണിന്റെ ലേറ്റസ്റ്റ് മോഡൽ തന്നെ വാങ്ങി. വീട്ടിൽ വന്ന് അത് അവളുടെ കൈകളിൽ വെച്ചു കൊടുത്തപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. പഴയ ഫോൺ തകർന്നതിന്റെ സങ്കടം അതോടെ മാറിയിരുന്നു.

പക്ഷെ, അന്ന് രാത്രിയായിട്ടും അവൾ ഒന്നും സംസാരിച്ചില്ല. അവൾ അതിന് തയ്യാറായിരുന്നില്ല എന്ന് അവളുടെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് മനസ്സിലായി. 'സാരമില്ല, പെട്ടെന്ന് ഒരാൾക്ക് പഴയ കാര്യങ്ങൾ പറയാൻ പറ്റിയില്ലെന്ന് വരും. ക്ഷമ കാണിക്കാം,' ഞാൻ സ്വയം സമാധാനിച്ചു.

എന്നാൽ രണ്ടാം നാളും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സാധാരണ പോലെ കാര്യങ്ങളൊക്കെ നടന്നു പോയി എന്നല്ലാതെ, അവൾ ആ വിഷയം മിണ്ടിയില്ല. എങ്കിലും ഞാൻ വീണ്ടും ക്ഷമയോടെ കാത്തിരുന്നു.

മൂന്നാം നാളും രാത്രിയായപ്പോൾ എനിക്ക് സസ്പെൻസ് താങ്ങാൻ പറ്റാതായി. എന്റെ ക്ഷമ ഏകദേശം നശിച്ചിരുന്നു. എങ്കിലും ദേഷ്യമോ കോപമോ കാണിക്കാതെ ഞാൻ അവൾക്കരികിൽ ചെന്നിരുന്നു.

"വേദൂ... നീ എന്താ ഇതിനും

💬 Comments

View all comments