0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]

Author : Gilli Bala Read All Parts 259.5K

മെല്ലെ തലോടി.

"നീ തുറന്ന് പറഞ്ഞെന്ന് വെച്ച് ഈ സ്നേഹത്തിന് കുറവ് വരാനോ ഞാൻ നിന്നെ വെറുക്കാനോ ഒന്നും പോകുന്നില്ലല്ലോ വേദൂ. ഞാൻ ചെയ്തത് വെച്ച് നോക്കിയാൽ നീ വേറെ എന്ത് തെറ്റ് ചെയ്താലും ഇതിന്റെ അടുത്ത് പോലും എത്തില്ല."

"എന്നാലും അതൊന്നും വേണ്ടാ ശ്യാമേട്ടാ... അതൊക്കെ ഓർക്കാൻ പോലും എനിക്ക് മടിയാ."

"ഞാൻ നിന്നെ നിർബന്ധിക്കില്ല. എങ്കിലും എത്രയൊക്കെ ആയാലും , ആ കാര്യങ്ങളാണ് എന്റെ മനസ്സിൽ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്നത്. ആ ചിന്തയാ ഇങ്ങനെ ഒരു കഥയാക്കി എഴുതാനും എന്നെ പ്രേരിപ്പിച്ചത്,"

ഞാൻ ഉള്ളിലെ ആഗ്രഹം തുറന്നു പറഞ്ഞു.

അവൾ കുറച്ചു സമയം മിണ്ടാതെ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കിടന്നു. അവളുടെ മനസ്സിൽ വലിയൊരു യുദ്ധം നടക്കുകയാണെന്ന് ആ ഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായി.

"ശ്യാമേട്ടാ… ഏട്ടന് അതറിയാൻ അത്രയ്ക്ക് ആഗ്രഹമാണോ?"

ഒടുവിൽ അവൾ മെല്ലെ ചോദിച്ചു.

ആ ചോദ്യം കേട്ടതും എന്റെ മനസ്സിൽ ആയിരം ലഡ്ഡു ഒരുമിച്ച് പൊട്ടി! എന്റെ കണ്ണുകൾ വിടർന്നു.പക്ഷെ ഞാനത്ര സന്തോഷം പുറത്തേക്ക് കാണിച്ചില്ല.

"ഒത്തിരി ആഗ്രഹമുണ്ട്... നീ പറയോ വേദൂ?"

ഞാൻ പ്രതീക്ഷയോടെ അവളുടെ കൈകൾ ചേർത്തുപിടിച്ചു.

"ഏട്ടൻ ഇങ്ങനെ പറയുമ്പോൾ വേണ്ടെന്ന് പറയാൻ തോന്നുന്നില്ല. പക്ഷെ ഇപ്പോൾ പറ്റില്ല. എനിക്ക് കുറച്ചു ടൈം ഒക്കെ വേണം. മനസ്സുകൊണ്ട് ഒന്നു റെഡിയായിട്ട് നോക്കാം... അതുകൊണ്ട് ഇന്ന് എന്നോട് ഒന്നും ചോദിക്കരുത്."

പുറത്ത് ഞാൻ അത് സാധാരണ മട്ടിൽ സ്വീകരിച്ചെങ്കിലും ഉള്ളിൽ സന്തോഷം കൊണ്ട് ഒരു വലിയ ഐറ്റം ഡാൻസ് തന്നെ നടക്കുകയായിരുന്നു! എങ്കിലും അവളുടെ സമ്മതം കളയാതിരിക്കാൻ ഞാൻ

💬 Comments

View all comments