Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]
ടൈപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദം മാത്രം ഉയർന്നു കേട്ടു. എപ്പോഴോ ഞാനും ഉറക്കത്തിലേക്ക് വീണുപോയി..
പതിവില്ലാതെ രാവിലെ ഏഴുമണിക്ക് തന്നെ ഞാൻ ഉറക്കം ഉണർന്നു. കണ്ണു തുറന്നു നോക്കുമ്പോൾ അപ്പുറത്ത് വേദു ബെഡിൽ ചെരിഞ്ഞു കിടക്കുകയാണ്..
അവളുടെ അടുത്ത് എന്റെ ഫോണും ഇരിപ്പുണ്ട്..
ഞാൻ വേഗം എഴുന്നേറ്റ് പോയി പല്ലൊക്കെ തേച്ച് അടുക്കളയിൽ ചെന്നു.. അമ്മ രാവിലെ തന്നെ അടുക്കളയിൽ കയറിയിട്ടുണ്ട്…
“ ചായ ഇല്ലേ അമ്മ…”
ഞാൻ അവിടെ ചെന്ന് ചോദിച്ചു…
“ ഹാ ആരിത്… ഇന്നെന്താടാ പതിവില്ലാതെ നേരത്തെ എഴുന്നേറ്റത്..
അമ്മ എന്നോട് ചോദിച്ചു
“ നേരത്തെ എഴുന്നേൽക്കാൻ തോന്നി..
എഴുന്നേറ്റു.. അതൊക്കെ ഇങ്ങനെ ചോദിക്കേണ്ട കാര്യമുണ്ടോ അമ്മേ.. നിങ്ങൾ ചായ എടുക്ക്…”
ഞാൻ പറഞ്ഞു
“ ദേ അവിടെ പാത്രവും വെള്ളവും ചായപ്പൊടിയും എല്ലാം ഉണ്ട്.. മോൻ തനിയെ അങ്ങ് ഉണ്ടാക്കി കുടിച്ചാൽ മതി.. “
അമ്മ ഒട്ടും വിട്ടു തരാതെ എന്നോട് പറഞ്ഞു.. അല്ലെങ്കിലും വീട്ടിൽ നിൽക്കുന്ന ആണുങ്ങൾക്ക് വലിയ വിലയൊന്നും കാണില്ല..
അതാണ് നാട്ടുനടപ്പ്..
അധികം ഒന്നും സംസാരിക്കാതെ ഞാൻ തന്നെ നല്ലൊരു പാൽ ചായ ഉണ്ടാക്കി.. എന്നിട്ട് അത് രണ്ട് ക്ലാസിലേക്ക് പകർന്നു..
“ എനിക്കുള്ളത് കൂടി വച്ചോ….
അതെന്തായാലും നന്നായി.. “
എന്ന് പോരാളി ഒരു ചിരിയോടു കൂടെ എന്നോട് പറഞ്ഞപ്പോൾ ഞാൻ അമ്മയെ നോക്കി ഒന്ന് ഗോഷ്ടി കാണിച്ചു..
“ അങ്ങനെ നിങ്ങളിത് കുടിക്കേണ്ട..
വേണമെങ്കിലേ നിങ്ങടെ കെട്ടിയോനെ കൊണ്ട് ഉണ്ടാക്കിച്ചോ. “
“ടാ ടാ…
ഒരുത്തിയെ കെട്ടിച്ചു തന്നപ്പോ എന്നെയൊക്കെ മറന്നല്ലേ നീ..നന്നായിട്ടുണ്ടെടാ…”
അമ്മ
💬 Comments
View all comments