Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]
കൊണ്ട് മുഖം ചുവന്ന്, അവന്റെ വിശാലമായ നെഞ്ചിലേക്ക് പതിയെ തന്റെ കുഞ്ഞു കൈകൾ കൊണ്ട് ഒരു അടി കൊടുത്തു. അവൻ അവളെ സാവധാനം തന്നിലേക്ക് ചേർത്തുപിടിച്ചു.
"എടീ... ഭക്ഷണം ഉണ്ടാക്കൽ കഴിഞ്ഞാൽ നമുക്കൊന്ന് പുറത്തു പോകണം,"
അവൻ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
"പുറത്തേക്കോ? എങ്ങോട്ടാ ദേവേട്ടാ?" അവൾ കൗതുകത്തോടെ ചോദിച്ചു.
"അതൊക്കെ സർപ്രൈസ് ആണ്... പോവുമ്പോ അറിഞ്ഞാ മതി ട്ടോ..”
മീശയിലൊന്ന് തൊട്ട്, ഒരു ഗൂഢചിരിയോടെ ദേവൻ അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു. വേദു അവൻ പോകുന്നതും നോക്കി, തന്റെ ചുണ്ടുകളിൽ പറ്റിപ്പിടിച്ച അവന്റെ ആഴമുള്ള ചുംബനത്തിന്റെ ചൂടും തൊട്ടറിഞ്ഞ് അവിടെത്തന്നെ നിന്നു…
ഉച്ചയോടെ ആയപ്പോളാണ് പെട്ടെന്ന് വീടിന്റെ മുന്നിൽ ഒരു സ്ഫോടനം ഉണ്ടായ പോലൊരു ഇരമ്പിക്കൽ ശബ്ദം അവർ കേട്ടത്..
വേദു വേഗത്തിൽ പുറത്തേക്ക് നടന്നു..
പതിവില്ലാതെ തന്റെ വീടിനു മുന്നിലൊരു സ്പോർട്സ് ബൈക്ക് വന്ന് നിൽക്കുന്നു.
അതിൽ കോട്ട് ഒക്കെയിട്ടൊരു ആളുമുണ്ട്.
അത് കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി ഇത് ദേവന്റെ ആളുകൾ ആണെന്ന്
അയാൾ ബൈക്ക് പാർക്ക് ചെയ്ത ശേഷം, അവന്റെ കയ്യിലുണ്ടായിരുന്ന ചെറിയൊരു കവർ ദേവന് കൈമാറി തിരികെ പോയി.
ദേവൻ ആ കവറുമായി ലിവിംഗ് റൂമിലേക്ക് നടന്നു പോകുന്നത് അവൾ ദൂരെ നിന്ന് കണ്ടു… അവൾ പതിയെ അവിടേക്ക് പോയി..
വേദുവിൻ്റെ നേരെ അവൻ ആ കവർ നീട്ടി.
"പോയി ഈ ഡ്രസ്സ് മാറിയിട്ട് വാ," ദേവൻ ആജ്ഞാപിച്ചു.
വേദു കവർ തുറന്നു നോക്കിയപ്പോൾ അന്തംവിട്ടുപോയി! കയ്യില്ലാത്ത ഒരു വെള്ള ബനിയനും, തികച്ചും ചെറിയൊരു ജീൻസ് ഷോർട്സുമായിരുന്നു അതിൽ!
💬 Comments
View all comments