Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 12 [ഗില്ലി ബാല]
നിറഞ്ഞ കൂർഗിന്റെ മടിത്തട്ടിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ അന്തരീക്ഷത്തിലെ തണുപ്പും സുഗന്ധവും മാറിമറിഞ്ഞു.
കാറിന്റെ പകുതി തുറന്ന ജനലിലൂടെ ഒഴുകിയെത്തിയ തണുത്ത കാറ്റ് വേദുവിന്റെ മുടിയിഴകളെ തലോടിപ്പറത്തി.
അധികം ലോകമൊന്നും കാണാത്തത് കൊണ്ട് പിന്നിടുന്ന കാഴ്ചകളെ ഏറെ കൗതുകത്തോടെയാണ് അവൾ നോക്കിയിരുന്നത്...
വഴിയോരത്ത് പടർന്നു പന്തലിച്ചു നിൽക്കുന്ന മരച്ചില്ലകളും, അവയ്ക്കുള്ളിലൂടെ അരിച്ചെത്തുന്ന സൂര്യരശ്മികളും അവളുടെ കണ്ണുകളിൽ കൗതുകത്തിന്റെ തിളക്കം നൽകി.
റോഡരികിലെ മരക്കൊമ്പുകളിൽ തൂങ്ങിയാടുന്ന കുരങ്ങന്മാരും, വനാതിർത്തിയിലെ പുൽമേടുകളിൽ മേഞ്ഞുനടക്കുന്ന കുഞ്ഞിമാൻ കൂട്ടങ്ങളും അവളുടെ മനസ്സിൽ ഒരു കൊച്ചുകുട്ടിയുടെ ആവേശം നിറച്ചു.
"എന്തൊരു ഭംഗിയാ ദേവേട്ടാ..."
വഴിയോരക്കാഴ്ചകളിൽ നിന്നും കണ്ണെടുക്കാതെ അവൾ അറിയാതെ പറഞ്ഞുപോയി.
ദേവൻ ഒരു കൈകൊണ്ട് സ്റ്റിയറിംഗിൽ പിടിച്ച്, മറുകൈ കൊണ്ട് അവളുടെ വെളുത്തു കൊഴുത്ത തുടകളിൽ പതുക്കെ തഴുകി.
‘’കാടായാൽ മാനും കുരങ്ങും ഒക്കെ കാണും. ഇതാണോ വലിയ കാര്യം.. “
“അതിനു ഞാൻ കാടധികം കണ്ടിട്ടില്ലല്ലോ.. ന്റെ വീട്ടീന്ന് അധികം എന്നേ വെളിയിലൊന്നും വിട്ടിട്ടില്ല..”
അവൾ പറഞ്ഞു.. ദേവൻ അവളെയൊന്ന് നോക്കി.
“ഇല്ലത്തെ കുട്ടി എന്ന് കേട്ടപ്പോൾ പേരിനൊരു നാട്ടിൻപുറത്തെ പെണ്ണാണെന്നാ കരുതിയെ..
നീ 80 കാലഘട്ടത്തെ ഇല്ലത്തെ പെണ്ണാണെന്ന് കണ്ടാ പറയില്ല…”
ദേവൻ ചിരിച്ചുകൊണ്ട് കളിയാക്കിയാണ് അത് പറഞ്ഞത്. വേദു അവന്റെ തോളിൽ ഒന്ന് തല്ലി
“കളിയാക്കല്ലേ എന്റെ ദേവേട്ടാ..
വീട്ടിൽ അച്ഛനൊക്കെ നല്ല ചിട്ടയോടെയാ എന്നേ വളർത്തിയത്.. ഇങ്ങനെ വെളിയിലൊക്കെ പോവാൻ കൊറേ കോതിച്ചിട്ടുണ്ട്..
പക്ഷെ ഒന്നിനും സമ്മതിക്കില്ല. പിന്നെയാ ശ്യാമേട്ടനെ എനിക്ക് കെട്ടിച്ചു തന്നെ..
അങ്ങേരാ ആ വീടിനു വെളിയിൻ ഒരു ലോകം ഉണ്ടെന്ന് എന്നേ കാണിച്ച ആദ്യ
💬 Comments
View all comments