Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 12 [ഗില്ലി ബാല]
പോലെ അവൾ ഒന്ന് പിടഞ്ഞുപോയി..
വേദു അവനെ ഒന്ന് നോക്കി..
“സോറി…. “
ഒരു ചെറു ചിരിയോടെ ദേവൻ പറഞ്ഞു…വേദു ഒന്നും മിണ്ടാതെ ഒന്ന് തല കുലുക്കിയപ്പോൾ ദേവൻ അവളുടെ തോളിൽ പിടിച്ചു തന്റെ ദേഹത്തോടു ചേർത്ത് നിർത്തി..
.
"ഈ കാണുന്ന ഒന്നും ഒന്നുമല്ല... ഫാം ഹൗസിൽ എത്തുമ്പോൾ നീ ബാക്കി കാണും മോളെ,"
അവന്റെ പരുക്കൻ സ്വരത്തിൽ ഒരു കള്ളച്ചിരി കലർന്നിരുന്നു.
“എന്ത്…? “
“ കാഴ്ചകൾ.. “
“ആ…ഹ്ഹ… അതോ…മ്മ്…”
വേദു പതിയെ ചിരിച്ചു..
പിന്നെയും യാത്ര തുടർന്നു.
ബാംഗ്ലൂരിൽ അവരുണ്ടായിരുന്ന സ്ഥലത്തുനിന്നും ഏകദേശം 40 കിലോമീറ്റർ മാത്രമായിരുന്നു ആ ഫാം ഹൗസിലേക്കുള്ള ദൂരം. വഴിമധ്യേ, കാപ്പിത്തോട്ടങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വഴിയോര തട്ടുകടയുടെ മുന്നിൽ ദേവൻ വണ്ടി ഒതുക്കി നിർത്തി.
"നമുക്കൊരു ചായ അങ്ങ് കുടിച്ചാലോടി പെണ്ണെ..?"
ദേവൻ ചോദിച്ചു.
"ഉം... കുടിക്കാം,"
അവൾ തലയാട്ടി.
ദേവൻ കാറിൽ നിന്നിറങ്ങി കടയിലേക്ക് നടന്നു. കടക്കാരനോട് മലബാർ കലർന്ന കന്നഡയിൽ സംസാരിച്ച് രണ്ട് ഗ്ലാസ് ചൂടുചായയും വാങ്ങിക്കൊണ്ടുവന്നു. ഒപ്പം കടയിൽ തിളച്ചുകൊണ്ടിരുന്ന നല്ല നാടൻ ചിക്കൻ ലോലിപോപ്പിന്റെ സുഗന്ധം കാറ്റിൽ ഒഴുകിയെത്തിയപ്പോൾ ദേവൻ ഒരു പ്ലേറ്റ് ലോലിപോപ്പ് കൂടി പാക്ക് ചെയ്യിപ്പിച്ചു.
കാറിൽ തിരികെ കയറിയ അവർ ആ തണുപ്പിൽ ചൂടുചായ ഊതിക്കുടിച്ചു. തേൻ വടിയുന്ന മധുരവും നല്ല കടുപ്പവുമുള്ള ആ ചായ അവരുടെ ശരീരത്തിലേക്ക് ഒരു പ്രത്യേക ഉന്മേഷം പകർന്നു നൽകി.
ചായ കുടിച്ച്, പാക്ക് ചെയ്ത ചിക്കൻ ലോലിപോപ്പും വാങ്ങി കാറിന്റെ പിൻസീറ്റിലേക്ക് വെച്ച ശേഷം ദേവൻ
💬 Comments
View all comments