0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]

Author : Gilli Bala Read All Parts 162.8K

ബുദ്ധിമുട്ടാണ്, അമ്മയ്ക്ക് അതിലും താല്പര്യമില്ല.

​”എടാ…

എന്തെങ്കിലും വാങ്ങിയിട്ടുണ്ടോ ആ പെണ്ണിന് കൊടുക്കാൻ? “

അമ്മ ചോദിച്ചു…

“നിക്കാഹ് നാളെ അല്ലെ.. നാളെ വാങ്ങാം…”

ഞാൻ പറഞ്ഞു…

“ ഹാ അധികം വയ്കണ്ട…

ഒന്ന് മുഖം കാണിച്ചിട്ട് വേഗം വീട്ടിൽ എത്താൻ നോക്ക്.. അയാളെ അറിയാലോ…

പിശുക്ക് എന്ന് പറഞ്ഞാ അയാളുടെ അങ്ങേ തലമാ…ഒരാളായിട്ട് അവടെ നിൽക്കുന്നത് കണ്ടാ തന്നെ ഏതെങ്കിലും കൊണ്ടുവന്ന് വന്ന് തലയിൽ വക്കും..”

അമ്മ പറഞ്ഞു.

“ എന്റെ അമ്മേ…

ഞാൻ കൊച്ചു കുഞ്ഞോന്നുമല്ലല്ലോ…ഞാൻ നോക്കിക്കോളാം.. “

ഞാൻ അതും പറഞ്ഞു നെറ്റിയിലൊരു മുത്തവും കൊടുത്ത്  എൻ്റെ കറുത്ത BMW കാറിൻ്റെ താക്കോലുമെടുത്ത് പുറത്തേക്കിറങ്ങി.

ഞാൻ വണ്ടി തിരിച്ചു.

​തോട്ടവും വഴികളും പിന്നിട്ട് ഒരു 10 മിനിറ്റിൽ തന്നെ കോയയുടെ വീടെത്തി…

​ഒരു സാധാരണ മിഡിൽ ക്ലാസ് അന്തരീക്ഷം. നാട്ടിലെ പ്രമുഖ പലചരക്ക് വ്യാപാരിയാണെങ്കിലും കോയയുടെ കടുത്ത പിശുക്ക് പ്രശസ്തമാണ്. ആ സ്വഭാവം ഇവിടുത്തെ ആഘോഷങ്ങളിലും പ്രകടമായിരുന്നു. ആർഭാടങ്ങളൊന്നുമില്ലാത്ത, ലാളിത്യം നിറഞ്ഞ ഒരുക്കങ്ങൾ. പറമ്പിൽ ചെറിയൊരു  പന്തൽ ഉയർന്നിട്ടുണ്ട്.  ട്യൂബ് ലൈറ്റുകളും കുറച്ചു കളർ ബൾബുകളും പന്തലിലും വീട്ടിലും പ്രകാശിച്ചു നിൽക്കുന്നു…

. വലിയ ഡെക്കറേഷൻ ലൈറ്റുകളോ ഡിജെ സെറ്റുകളോ ഒന്നുമില്ല.

​കുട്ടികളുടെ കളിച്ചിരികളും, കുടുംബക്കാരുടെയും അയൽവാസികളുടെയും സംസാരവും കൊണ്ട് അന്തരീക്ഷം സജീവമാണ്.

ഒരു നൂറോളം പേർ കാണും. സാമ്പത്തികമായി വലിയ പ്രകടനത്തിനൊന്നും നിൽക്കാതെ, സ്വന്തക്കാരായ ബന്ധുക്കളും കുറച്ച് നാട്ടുകാരും മാത്രം അടങ്ങുന്ന ചെറിയൊരു പരിപാടി .

​വീടിന്റെ ഒരു വശത്തായി മാപ്പിള പാട്ടുകളുടെ ശബ്ദം ഉയർന്നുകേൾക്കുന്നുണ്ട്…

ഞാൻ അവിടേക്ക് ചെന്നു…. മൈലാഞ്ചി

💬 Comments

View all comments