Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 2 [ഗില്ലി ബാല]
വൈകുന്നേരത്തോടെ ഞാൻ ഫ്ലാറ്റിലേക്ക് തിരിച്ചെത്തി. പുതിയ കുറേ ഫയലുകൾ നോക്കിത്തീർത്തതുകൊണ്ട് നല്ല തളർച്ചയുണ്ടായിരുന്നു. ടോർച്ച് അടിച്ചു കേറുന്നത് പോലെ ക്ഷീണിതനായി ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറി.
ഹാളിലെ സോഫയിൽ എന്നെയും കാത്ത് ഇരിക്കുകയായിരുന്നു വേദു. ഞാൻ വരുന്നത് കണ്ടതും അവളുടെ മുഖം വിരിഞ്ഞു. അവൾ വേഗം എഴുന്നേറ്റ് വന്ന് എന്റെ ബാഗും കോട്ടും വാങ്ങി വെച്ചു.
"നല്ല തളർച്ചയുണ്ടല്ലോ ശ്യാമേട്ടാ... ഓഫീസിൽ ഒത്തിരി വർക്ക് ഉണ്ടായിരുന്നോ?"
എന്റെ മുഖത്തെ ക്ഷീണം കണ്ട് അവൾ ചോദിച്ചു.
ഞാൻ സോഫയിലേക്ക് അല്പം തളർച്ചയോടെ ഇരുന്നുകൊണ്ട് അവളെ അരികിലേക്ക് വിളിച്ചു. അവൾ എന്റെ അരികിലിരുന്നപ്പോൾ ഞാൻ അവളുടെ കൈകൾ കോർത്തുപിടിച്ചു.
"വർക്ക് ഒക്കെ ഉണ്ടായിരുന്നടി... പക്ഷേ അതിനേക്കാൾ വലിയൊരു വിശേഷം ഉണ്ട്. ഇന്ന് എന്നെ ബോസ്സ്—സുധേവ് വർമ്മ അദ്ദേഹത്തിന്റെ പേഴ്സണൽ ക്യാബിനിലേക്ക് വിളിച്ചിരുന്നു."
“ബോസോ….? “
“വെറും ബോസ് അല്ല. മോളെ ബഡാ ബോസ്…
ചില്ലറക്കാരൻ ഒന്നുമല്ല അദ്ദേഹം..ഒരു പുലിയാ…”
ഞാൻ പറഞ്ഞു..
"എന്നിട്ട്? പുലി എന്തിനാ വിളിച്ചേ?"
അവൾ ആകാംക്ഷയോടെ ചോദിച്ചു.
"നമ്മുടെ കല്യാണം കഴിഞ്ഞ കാര്യമൊക്കെ അറിഞ്ഞു. വരാൻ പറ്റാത്തതിൽ പുള്ളിക്ക് വിഷമമുണ്ട് എന്നൊക്കെ പറഞ്ഞു... എന്നിട്ട് നാളെ വൈകുന്നേരം നമ്മളെ രണ്ടുപേരെയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചിരിക്കുകയാണ്. ,."
"അയ്യോ..... അത്രയും വലിയ ആളുകളുടെ അടുത്തേക്ക് ഞാൻ എങ്ങനെ....."
വേദുവിന്റെ മുഖത്ത് നേരിയൊരു ഭയം നിഴലിച്ചു
.
"എന്റെ കൂടെയല്ലേ നീ വരുന്നത്? പിന്നെന്താ…. നാളെ ഉച്ചയാകുമ്പോഴേക്കും നീ റെഡിയായി നിന്നോ…. നമുക്കൊന്ന് പോയി വരാന്നെ…നീ ഈ കൊട്ടാരം ഒന്നും ഇതുവരെ കണ്ടിട്ടില്ലല്ലോ.. പുള്ളിടെ വീട്
💬 Comments
View all comments