Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 5 [ഗില്ലി ബാല]
അവന്റെ പി.എയും കൃത്യമായി പൊക്കിയെടുത്തിരിക്കുന്നു!
ഇത് പുറത്തറിഞ്ഞാൽ, പോലീസോ അല്ലെങ്കിൽ കമ്പനി കേസോ ആയാൽ എന്റെ ജീവിതം തീർന്നു. ഞാൻ ജയിലഴിക്കുള്ളിലാകും. എന്റെ കരിയർ നശിക്കും. നാട്ടുകാരുടെ മുന്നിലും വേദുവിന്റെ മുന്നിലും ഞാൻ വെറുമൊരു കള്ളനായി മാറും. അവൾ എന്നെ വെറുക്കും.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എന്റെ ശരീരം പൂർണ്ണമായും തളർന്നുപോയിരുന്നു. എന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി. കസേരയിൽ നിവർന്നിരിക്കാൻ പോലും എനിക്ക് ശക്തിയുണ്ടായിരുന്നില്ല. തല കുനിച്ച്, ആകെ തകർന്ന്, മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു പ്രതിയെപ്പോലെ ഞാൻ ആ ഓഫീസിൽ ഇരുന്നു…
“സോ മിസ്റ്റർ ശ്യാം..
എനി ലാസ്റ്റ് വേർഡ്‌സ്…? “
ദേവൻ വളരെ നോർമലായി അവനോട് ചോദിച്ചു…ആകെ വിറച്ചു നിന്ന ശ്യാമിന് ഉത്തരം ഇല്ലായിരുന്നു…നെറ്റിയിലെ വിയപ് തുടർച്ച അവൻ പതിയെ ദേവനെ നോക്കാൻ ശ്രമിച്ചു..
“സാർ ഞാൻ…. “
ഞാൻ പറയാൻ തുടങ്ങിയതും പെട്ടെന്ന് ദേവൻ സാർ തന്റെ അരയിൽ നിന്നുമൊരു ഗൺ എടുത്ത് ടേബിളിൽ വച്ചു. അത് കൂടെ കണ്ട എന്റെ ഉള്ള ധൈര്യവും ചോർന്നു പോയി…
“ സ്.. സ്.. സാർ…ഞാൻ….
ഞാൻ പറയുന്നതൊന്നു കേൾക്കണം.. “
“ കൂടിപ്പോയാ നീ എന്ത് പറയും ശ്യാം…
ഒരു സോറി…
അത്രയല്ലേ ഉള്ളു…പക്ഷെ അതൊന്നും നീ ചെയ്ത തെറ്റിനും പകരം ആവില്ലല്ലോ…
ഇവിടെ വിചാരണ ഇല്ല ശ്യാം…
ശിക്ഷ മാത്രമേ ഉണ്ടാവു…
അതും ഈ ദേവന്റെ കോടതിയിൽ ശിക്ഷ മരണത്തിൽ കുറഞ്ഞതൊന്നും തന്നെ ഇല്ല…”
ദേവന്റെ വാക്കുകൾ കേട്ട എന്റെ നെഞ്ച് പിളർന്നു തകരും പോലെ തോന്നി എനിക്ക്… ആരും അറിയില്ലെന്ന് കരുതി ഞാൻ ചെയ്ത
💬 Comments
View all comments