Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 5 [ഗില്ലി ബാല]
തെറ്റുകൾക്ക് പകരമായി മരണം ഇന്നെന്റെ മുന്നിൽ വന്ന് നിൽക്കുന്നു..ഇങ്ങനൊരു ദിവസം ഞാൻ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല…
ഞാൻ വേഗം ചെയറിൽ നിന്നും എഴുന്നേറ്റ് ദേവന്റെ കാലിൽ ചെന്ന് വീണു…ഭയം എന്റെ തലച്ചോറിനെ മുഴുവനായും കീഴടക്കിയിരുന്നു.
“ കൊല്ലരുത് സാറേ..
ഒരു ആവേശത്തിന് ചെയ്ത് പോയതാ. നാട്ടിലെ ചിലവുകൾ ഒന്നും എനിക്ക് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല…പിന്നെ പെട്ടെന്ന് സമ്പാദിക്കണം എന്നാ ആർത്തി എല്ലാം എന്റെ കണ്ണ് മൂടി. “
ദേവൻ പതിയെ ടേബിളിന് മുകളിലെ തോക്ക് എടുത്ത് എന്റെ നേരെ തിരിക്കുന്നത് ഞാൻ കണ്ടു.. എന്റെ തൊണ്ടയിലെ വെള്ളം വറ്റി.. കണ്ണുകൾ പാതി പുറത്ത് വന്നു.. പേടി കാരണമെന്റെ വസ്ത്രം വിയർത്തൊലിച്ചു..
“സ്.. സാർ…വേണ്ട സാർ…വേണ്ട സാർ..
എ.. എന്നേ കൊല്ലരുത്. എന്നേ കൊല്ലരുത്
ഞ…ഞാൻ…ഞാൻ എന്ത് വേണേലും തരാം..
അ.. ആ കാശ്…അ.. അത് മുഴുവനായി തിരികെ തന്നോളാം…പ്ലീസ് സാർ…പ്ലീസ്…. “
എന്റെ ശരീരം പൂർണ്ണമായും വിറച്ചിരുന്നു…
എന്റെ മുന്നിൽ ഇരിക്കുന്ന ആ രൂപത്തിന്റെ ചുണ്ടിൽ വീണ്ടുമാ ക്രൂരമായ ചിരി വിടരുന്നത് ഞാൻ കണ്ടു…
“ എടുത്ത കാശ് തിരികെ തന്നതുകൊണ്ട് ഇതിനെല്ലാം പകരം ആവുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…?”
ദേവൻ ചോദിച്ചു..
“വ്.. വേറെ…
വേറെ എന്ത് വേണമെങ്കിലും ഞാൻ തരാ….
സാറ് പറഞ്ഞോ…. ഞാൻ എന്ത് വേണേലും ചെയ്യാം.. “
. ഞാൻ പേടിയിൽ നിലവിട്ട് പെരുമാറി…പതിയെ ദേവന്റെ തോക്ക് എന്നിൽ നിന്നും അകലുന്നത് ഞാൻ കണ്ടു…
അയാൾ പതിയെ എഴുന്നേറ്റ ശേഷം ഓഫീസിലെ ചില്ല് കൂടാരത്തിലൂടെ പുറം ലോകത്തെ നോക്കി.
“ എന്ത് വേണമെങ്കിലും തരുമോ
💬 Comments
View all comments