0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 224.4K

അസ്വസ്ഥതയും ഒട്ടും കുറഞ്ഞിരുന്നില്ല. രാത്രി ഭക്ഷണം വിളമ്പുമ്പോൾ വേദു പതിവുപോലെ സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും ഞാൻ വെറുതെ മൂളുക മാത്രം ചെയ്തു. ഉള്ളിൽ തിളച്ചുമറിയുന്ന കടൽ അവൾ കാണാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. ഭക്ഷണം കഴിഞ്ഞ് പാത്രങ്ങളെല്ലാം ഒതുക്കിവെച്ച ശേഷം അവൾ ഹാളിലെ സോഫ വന്നിരുന്നു ടി.വി ഓൺ ചെയ്തു. ഞാൻ അവളുടെ അരികിൽ തന്നെയുണ്ടായിരുന്നു. ടി.വിയിൽ എന്തൊക്കെയോ ദൃശ്യങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു എങ്കിലും എന്റെ കണ്ണുകൾ അതിലൊന്നുമായിരുന്നില്ല. നാളെ വൈകീട്ട് ദേവൻ ബോംബെയ്ക്ക് പോകും...

പിന്നെ എനിക്കുള്ളത് 1 ആഴ്ചയാണ്…

7 ദിവസം എനിക്ക് മുന്നിൽ ഉണ്ടെങ്കിലും ഈ കാര്യം അവളിൽ നിന്നും അത്രയും നാൾ മറച്ചുവെക്കുക എന്നത് അസാധ്യമാണ്.

അതിനുമുൻപ് കാര്യങ്ങൾ പറയണം. സമയം കടന്നുപോവുകയാണ്.

ഈ പരീക്ഷണം നേരിടാൻ അവൾ തയ്യാറാവൻ അവൾക്ക് സമയം ആവശ്യമാണ്. ആ സമയം ഞാൻ അവളിൽ നിന്നും ഒളിച്ചോടുകയാണെങ്കിൽ അതിന്റെ ദോഷം വേധുവിന് തന്നെയാണെന്ന് ഞാൻ തിരിച്ചറിയുന്നു…

ഞാൻ പതുക്കെ അവളുടെ മുഖത്തേക്ക് നോക്കി. വരാൻ പോകുന്ന കൊടുങ്കാറ്റിനെക്കുറിച്ച് യാതൊരു അറിവുമില്ലാതെ അവൾ ശാന്തമായിരിക്കുന്നു.

ഞാൻ പതുക്കെ എന്റെ തൊണ്ടയൊന്ന് മയക്കി. നെഞ്ച് വല്ലാതെ ഇടിച്ച് പുറത്തേക്ക് വരും പോലെ തോന്നി.

.

"വേ... വേദു…..

ഞാൻ വളരെ താഴ്ന്ന ശബ്ദത്തിൽ വിളിച്ചു. എന്റെ ശബ്ദം നന്നായി തപ്പുന്നുണ്ടായിരുന്നു.

"എന്താ ശ്യാമേട്ടാ?"

അവൾ ടി.വിയിൽ നിന്നും കണ്ണ് എടുക്കാതെ തന്നെ ചോദിച്ചു…

"അത്... എനിക്ക്... എനിക്ക് നിന്നോട് ഒരു കാര്യം... ഒരു കാര്യം പറയാനുണ്ടായിരുന്നു..."

ഞാൻ വാക്കുകൾ കിട്ടാതെ വിക്കി. ശ്വാസമെടുക്കാൻ പോലും എനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. എന്റെ കൈകൾ തണുത്തുവിറയ്ക്കാൻ

💬 Comments

View all comments