Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]
തുടങ്ങി.
എന്റെ ആ വിക്കലും ഭാവവും കണ്ടിട്ടാവാം, അവൾ ടി.വി മ്യൂട്ട് ചെയ്ത് പൂർണ്ണമായും എനിക്ക് നേരെ തിരിഞ്ഞിരുന്നു.
"എന്താ ഏട്ടാ ഇത്? കുളി കഴിഞ്ഞിറങ്ങിയിട്ടും നിങ്ങളുടെ മുഖത്തെ ആ പരിഭ്രമം മാറിയിട്ടില്ലല്ലോ. എന്താ കാര്യം? എന്നോട് പറ…."
അവൾ എന്റെ കൈകളിൽ പിടിച്ച് സ്നേഹത്തോടെ ചോദിച്ചു.
അവളുടെ ആ സ്പർശനം കൂടെയായപ്പോൾ എന്റെ ഉള്ളിലെ ധൈര്യം ചോർന്നുപോയി. ഞാൻ എങ്ങനെ ഇത് പറയും? എങ്കിലും... പറയാതിരിക്കാൻ എനിക്ക് കഴിയില്ല. ഞാൻ ഒടുവിൽ എന്റെ കണ്ണുകൾ അടച്ച്, ഉള്ളിലെ ഭയം മുഴുവൻ പുറത്തെടുത്ത് ആ സത്യം അവളോട് തുറന്നുപറഞ്ഞു.
"വേദു... ഞാൻ... ഞാൻ ഓഫീസിൽ വലിയൊരു ചതി കാണിച്ചു. കഴിഞ്ഞ നാല് വർഷമായി കമ്പനിയിലെ കൺസ്ട്രക്ഷൻ ബില്ലുകളിലും ലേബർ അക്കൗണ്ടുകളിലും തിരിമറി നടത്തി ഞാൻ... ഞാൻ കുറെ ക്യാഷ് ഉണ്ടാക്കി. ഏകദേശം 8 കോടിയോളം രൂപ..."
ഞാൻ പറഞ്ഞു നിർത്തിയതും വേദു ഒരു നിമിഷം ശ്വാസമെടുക്കാൻ പോലും മറന്ന് എന്നെത്തന്നെ നോക്കി ഇരുന്നുപോയി. അവളുടെ മുഖത്തെ ആ പ്രസന്നത പെട്ടെന്ന് അപ്രത്യക്ഷമായി. ആ വലിയ ഞെട്ടൽ അവളുടെ കണ്ണുകളിൽ വ്യക്തമായിരുന്നു…
"ശ്യാ... ശ്യാമേട്ടാ... എന്താ ഈ പറയുന്നത്? നിങ്ങൾ... നിങ്ങൾ കള്ളത്തരം കാണിച്ചെന്നോ? അതും 8 കോടിയോ?!"
അവൾ വിശ്വസിക്കാനാവാതെ സോഫയിൽ നിന്നും പതുക്കെ എഴുന്നേറ്റു.
“ മ്മ്….
തെറ്റ് പറ്റിയടി…. അത് ചെയ്യുമ്പോൾ എനിക്കതിന്റെ ഭവിഷ്യത്ത് എന്തെന്ന് അറിയില്ലായിരുന്നു…പ്.. പക്ഷെ ഇപ്പോൾ…. എല്ലാം എന്റെ കൈവിട്ട് പോയടി…എന്ത് ചെയ്യണമെന്ന് ഒരു പിടുത്തം ഇല്ലാതെ ഇരിക്കാ ഞാൻ…”...
"എന്തിനാ ഏട്ടാ... എന്തിനാ ഇങ്ങനത്തെ പണിക്ക് പോയത്? നമുക്ക്
💬 Comments
View all comments