Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]
ഇവിടെ എന്തിന്റെ കുറവായിരുന്നു ഉണ്ടായിരുന്നത്? നമ്മൾ എത്ര സന്തോഷമായിട്ടാ കഴിഞ്ഞിരുന്നത്? ദൈവമേ... സുധേവ് സാറും ദേവൻ സാറുമൊക്കെ വലിയ ആളുകളല്ലേ... അവർ ഇതറിഞ്ഞാൽ നമ്മളെ വെറുതെ വിടുമോ? അവർ നമ്മളെ എന്തെങ്കിലും ചെയ്യുമോ ഏട്ടാ... എനിക്ക് പേടിയാവുന്നു..."
അവളുടെ ശബ്ദത്തിൽ നേരിയ തേങ്ങൽ വന്ന് തുടങ്ങിയിരുന്നു…
അവളുടെ ഇടറുന്ന ശബ്ദം കുറച്ചൊന്നുമല്ല എന്നേ വലച്ചത്…..
"എനിക്ക്... എനിക്ക് പറ്റിപ്പോയതാ മോളേ... പെട്ടെന്ന് പണക്കാരനാകണം എന്ന ആർത്തിയിൽ എനിക്ക് ബുദ്ധിമോശം സംഭവിച്ചതാ..."
ഞാൻ തലതാഴ്ത്തി പറഞ്ഞു.
വേദു പെട്ടെന്ന് അവളുടെ കണ്ണുകൾ തുടച്ചു. അവളുടെ മുഖത്ത് ഭയത്തോടൊപ്പം എങ്ങനെയെങ്കിലും ഇതിൽ നിന്നും രക്ഷപ്പെടണം എന്ന ചിന്തയുമുണ്ടായിരുന്നു
“ ഏട്ടാ ഇത് വേറെ ആരെങ്കിലും അറിഞ്ഞോ…? “
“മ്മ്….. “
“ആര്….? “
“ദേവൻ സർ…. “
“ദേവേട്ടനോ…. ന്റെ ഈശ്വരാ….
എന്നിട്ട്…. എന്താ അങ്ങേരു പറഞ്ഞത്….”
“അത്…വേദു….. “.
ഞാൻ എന്ത് പറയുമെന്ന് അറിയാതെ ഭയന്നിരുന്നു….
. "ഏട്ടാ... നമുക്ക് ആ ക്യാഷ് മുഴുവൻ അവർക്ക് തിരിച്ചു കൊടുക്കാം…8 കോടി അല്ലെ..
അച്ഛൻ തന്ന സ്വർണ്ണം വിറ്റാൽ ഒരു ഒന്നര കോടി ഒക്കെ കിട്ടും.. പിന്നെ എന്റെ പേരിൽ രണ്ട് മൂന്ന് സ്ഥലങ്ങൾ ഉണ്ട് അതും ഏട്ടന്റെ പേരിലുള്ള കുറച്ചു സ്ഥലങ്ങളും ഒക്കെ വിറ്റാൽ കിട്ടാവുന്നതല്ലേ ഈ തുക…
സ്വത്ത് പോയതു പോട്ടെ.. നമുക്ക് സമാധാനം അല്ലെ വലുത്.
അവരോട് ചെന്ന് പറ, ക്യാഷ് എത്രയാണെന്ന് വെച്ചാൽ നമ്മൾ തരാം, കേസിനും കൂട്ടത്തിനും ഒന്നും പോകരുതെന്ന് പറഞ്ഞ് അവരുടെ കാല് പിടിക്ക് ഏട്ടാ..."
അവൾ ആകുലതയോടെ ആവശ്യപ്പെട്ടു.
ഞാൻ
💬 Comments
View all comments