Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]
കയ്യിലേന്തി എന്നേ വന്യമായി ഒന്നു തുറിച്ചുനോക്കി. അവളുടെ ആ നോട്ടത്തിന്റെ മൂർച്ച കണ്ട് എന്റെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു. അവൾ വീണ്ടും ഒന്നും മിണ്ടാതെ പണി തുടർന്നു.
"ഡീ... നിന്നെ പിണക്കാൻ വേണ്ടി പറഞ്ഞതല്ല. സോറി..." ശ്യാം പതുക്കെ അവളുടെ തോളിൽ തൊട്ടു.
വേദു പതുക്കെ ഒന്ന് മൂളുക മാത്രം ചെയ്തു.
"എങ്കിൽ പറ മോളേ... അവിടെ എന്താ ഉണ്ടായത് എന്ന് എനിക്കറിയണം," ശ്യാം വീണ്ടും നിർബന്ധിച്ചു.
വേദു ചപ്പാത്തി പാനിലേക്ക് ഇടുന്നതിനിടയിൽ എന്നേ നോക്കി ചോദിച്ചു: "ഇതൊക്കെ അറിഞ്ഞിട്ട് ഇപ്പോൾ നിങ്ങൾക്ക് എന്താ കാര്യം? എന്തിനാ ഇതൊക്കെ ചോദിക്കുന്നത്?"
"പിന്നെ ഞാൻ അറിയാതെ എങ്ങനെയാ വേദു? നമ്മൾ തമ്മിൽ കാര്യങ്ങൾ തുറന്ന് സംസാരിക്കുമ്പോൾ അല്ലേ ഇങ്ങനെയുള്ള സാഹചര്യങ്ങളെയൊക്കെ നേരിടാൻ ഒരു മാനസിക ശക്തി നിനക്ക് കിട്ടൂ. നമ്മൾ തമ്മിൽ യാതൊരു ഒളിച്ചുകളികളും പാടില്ല,"
ഞാൻ വളരെ ഗൗരവത്തോടെ പറഞ്ഞു.
"അല്ലാതെ... ഇതൊക്കെ കേട്ടിട്ട് എന്റെ കെട്ടിയോന് ഇരുന്ന് സുഖിക്കാൻ വേണ്ടിയല്ല... അല്ലേ?!"
അവളുടെ ആ ആക്കിപ്പറയുന്ന ചോദ്യം കേട്ടതും ഞാൻ ഒരു നിമിഷം പതറി. എങ്കിലും ഞാൻ പെട്ടെന്ന് സ്വയം നിയന്ത്രിച്ച് ആവേശത്തോടെ പറഞ്ഞു:
"ഹാ... അങ്ങനെയെങ്കിൽ അങ്ങനെ! എങ്ങനെയായാലും നമുക്ക് കാര്യങ്ങൾ തുറന്ന് സംസാരിക്കാമല്ലോ. നീ ഒരു കാര്യം ചെയ്യ്... കുറച്ചു ദിവസത്തേക്ക് നീ എന്നെ നിന്റെ ഭർത്താവായി കാണുകയേ വേണ്ട. ഒരു സുഹൃത്തായി കണ്ടോ. അപ്പോൾ സംസാരിക്കാനുള്ള ഈ മടിയും നാണവുമൊക്കെ മാറി കിട്ടും."
അതു കേട്ടതും വേദുവിന്റെ കണ്ണ് ചെറുതായി ഇടുങ്ങി. അവൾ എന്നേ നോക്കി പതുക്കെ മന്ത്രിച്ചു: "അപ്പോൾ...
💬 Comments
View all comments