Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]
കൂടെ കൊണ്ടു നടക്കുന്ന ഞാനാണോ വില്ലൻ.. “
അയാളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ ഉത്തരമില്ലാതെ വിയർത്തു…ദേവേട്ടന്റെ കാഴ്ചപ്പാടുകൾ വളരെ ശരിയാണ് . തെറ്റ് എന്റെ ഭർത്താവിന്റെ ഭാഗത്താണ്..
അതിൽ തർക്കിക്കാനോ വാദിക്കാനോ സാധിക്കില്ല. എന്റെ മനസ്സിലെ ഈ അനാവശ്യ ചിന്തകൾക്ക് യാതൊരു സ്ഥാനവും ഇനിയില്ല. കാരണം വെറുക്കുന്നെങ്കിൽ തെറ്റ് ചെയ്തവരെ അല്ലെ വെറുക്കാൻ സാധിക്കു.. ഇവിടെ തെറ്റ് ശ്യാം ഏട്ടന്റെ ഭാഗത്തും…
അതെന്നെക്കൊണ്ട് ഒരിക്കലും സാധിക്കാത്ത ഒന്നും…
‘“ സോറി…”
ഞാൻ തല താഴ്ത്തി…
“ഹാ it's okay…അത് വിട്…തന്നെ പറ്റി പറഞ്ഞില്ലല്ലോ…ഇങ്ങനെ ഞാൻ മാത്രം സംസാരിച്ചാൽ നമ്മുടെ കമ്മ്യൂണിക്കേഷൻ എങ്ങനെ ശരിയാവും. എന്തെങ്കിലും എന്നോട് കൂടെ പറയു..എത്രയൊക്കെ ആയാലും നിന്റെ ഭർത്താവിന് ശേഷം നിന്നെ തൊടാൻ പോകുന്ന ഒരാണല്ലേ ഞാൻ. “
ദേവേട്ടന്റെ ആ വാക്കുകൾ കേട്ടതും ഞാൻ അങ്ങേരെ ഒന്ന് ഇടം കണ്ണിട്ട് തുറിച്ചു നോക്കി.. പോകെ പോകെ ഞാനും പതിയെ സംസാരിച്ചു തുടങ്ങി. എന്റെ നാടും വീടും ശ്യാം ഏട്ടനെ കണ്ടതും തുടങ്ങിയ കാര്യങ്ങൾ ഞാൻ ചുരുക്കി പറഞ്ഞുകൊണ്ട് തന്നെ സമയം ഞങ്ങൾ തള്ളി നീക്കി.. ഇഷ്ടമില്ലാത്ത ആളുടെ കൂടെ എങ്ങനെ പുറത്ത് പോകുമെന്ന് ശങ്കിച്ച ഞാൻ അതാ അയാളുടെ കൂടെ തന്നെ നേരം കാലം നോക്കാതെ സംസാരിക്കുന്നു.
എങ്കിലും, ദേവേട്ടൻ ഓരോന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ കൂടെ നടക്കാൻ എന്റെ മനസ്സ് ആഗ്രഹിക്കുന്നുണ്ടായിരുന്നു. ശ്യാമേട്ടനിൽ നിന്നും ഒരിക്കലും കിട്ടാത്ത എന്തോ ഒരു ആൺകരുത്തും ആധിപത്യവും ഞാൻ ഈ പുരുഷനിൽ അനുഭവിക്കുകയായിരുന്നു. ഉള്ളുകൊണ്ട് ഞാൻ അവൻ എന്ന ആണിനെ കൊതിക്കാൻ തുടങ്ങിയിരുന്നു.
നടക്കുന്നതിനിടയിലാണ് വഴിയോരത്ത്
💬 Comments
View all comments