0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 246.6K

ഒരു ഐസ്ക്രീം പാർലർ കണ്ടത്. ദേവേട്ടൻ നടപ്പ് നിർത്തി എന്നെ നോക്കി.

"ഐസ്ക്രീം വേണോ?"

ഞാൻ ഉള്ളിൽ ചെറിയ ആഗ്രഹമുണ്ടായിട്ടും വേഗത്തിൽ വേണ്ടെന്ന് തലയാട്ടി.

പക്ഷേ, എന്റെ കള്ളം അങ്ങേരു കണ്ണിൽ നോക്കി തന്നെ കണ്ടുപിടിച്ചു.. ദേവേട്ടൻ എന്നോട് ഒന്നും പറയാതെ നേരെ ചെന്ന് ഒരു ഐസ്ക്രീം വാങ്ങി വന്നു. എന്നിട്ടത് എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങാതിരുന്നില്ല.

ഞങ്ങൾ കടലിലേക്ക് നോക്കി പാർക്കിലെ ഒരു ബഞ്ചിൽ ഇരുന്നു. ദേവേട്ടനോട് അടുത്തിരുന്ന് സംസാരിക്കാൻ പേടിയുള്ളതുകൊണ്ട് ഞാൻ മിണ്ടാതെ ഐസ്ക്രീം സ്പൂണിൽ കോരി കഴിച്ചുകൊണ്ടിരുന്നു. പക്ഷേ, അങ്ങേരുടെ കണ്ണുകൾ എന്നിൽ തന്നെ തറഞ്ഞുനിൽക്കുന്നത് ഞാൻ അറിഞ്ഞു. ആ നോട്ടത്തിന്റെ ആഴം കൂടിയപ്പോൾ ഞാൻ സഹികെട്ട് പുരികം പൊക്കി അങ്ങേരെ നോക്കി നോക്കി.

'എന്താ?' എന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു.

"ഐസ്ക്രീമിനോട് ഇത്രയ്ക്ക് കൊതിയുള്ള ഒരാളെ ഞാൻ ആദ്യമായിട്ടാ കാണുന്നത്..." ദേവേട്ടൻ പറഞ്ഞു.

ആ ഡയലോഗ് പറയുമ്പോഴാണ് ഞാൻ ആദ്യമായി അങ്ങേരുടെ മുഖത്തെ ആ പൂര്ണ്ണമായ ചിരി കാണുന്നത്. ആ മാസ്സ് ലുക്കിന് പിന്നിലെ വശ്യമായ ചിരിയിൽ എന്റെ മനസ്സ് മയങ്ങിപ്പോയി. അയാൾ ചിരിക്കുന്നത് കണ്ടപ്പോൾ എന്നിലെ സകല നാണവും ഭയവും അലിഞ്ഞുപോയി. അറിയാതെ തന്നെ, എന്റെ കയ്യിലിരുന്ന ഐസ്ക്രീമിൽ നിന്നും ഒരു സ്പൂൺ എടുത്ത് ഞാൻ ദേവേട്ടന് നേരെ നീട്ടി.

ദേവേട്ടൻ ഒട്ടും മടിക്കാതെ എന്റെ കൈപിടിച്ച് ആ സ്പൂണിലെ ഐസ്ക്രീം വായിലാക്കി.

എന്റെ നോട്ടം അങ്ങേരുടെ മുഖത്ത് നിന്ന് മാറുന്നുണ്ടായിരുന്നില്ല. പെട്ടെന്നാണ് അങ്ങേരു  വിരലുകൾ കൊണ്ട് എന്റെ ചുണ്ടിലേക്ക് തൊട്ടത്. എന്റെ താഴത്തെ ചുണ്ടിൽ പറ്റിപ്പിടിച്ചിരുന്ന

💬 Comments

View all comments