0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 246.6K

പോയതാ ശ്യാമേട്ടാ," അവൾ സാരിത്തലപ്പ് ഒതുക്കിക്കൊണ്ട് പറഞ്ഞു.

"ഗ്രൗണ്ടിലോ? അവിടെ എന്തായിരുന്നു പണി?"

"ഏട്ടൻ വിചാരിക്കുന്ന ഒന്നുമില്ല ..." അവൾ എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു.

"എന്നാലും പറ മോളേ... ഇന്നലെ പറഞ്ഞതുപോലെ വിശദമായി പറ, കേൾക്കട്ടെ..." ഞാൻ അവളുടെ അരക്കെട്ടിൽ കൈവെച്ച് നിർബന്ധിച്ചു.

"ശോ... ഇതിലപ്പോൾ കഥയാക്കി പറയാൻ ഒന്നുമില്ല ശ്യാമേട്ടാ," അവൾ എന്റെ കൈ പതുക്കെ മാറ്റി. "എന്നോട് ഡ്രൈവിംഗ് ഇഷ്ടമാണോ എന്ന് ചോദിച്ചു. എനിക്ക് അറിയില്ലെന്ന് പറഞ്ഞു. എന്നാൽ പിന്നെ പഠിപ്പിക്കാം എന്നും പറഞ്ഞ് അങ്ങേര് എന്നെക്കൊണ്ട് ആ വണ്ടി ഓടിപ്പിക്കുകയായിരുന്നു..."

"അയ്യേ! അത്രയേ ഉള്ളോ?!" ഞാൻ നിരാശയോടെ ചോദിച്ചു.

അത് കേട്ടതും വേദു എന്റെ വയറ്റിൽ പതുക്കെ ഒരു കുത്തു തന്നു! "പിന്നെ! വേറെ എന്തൊക്കെ നടക്കണമെന്നാ ഏട്ടൻ വിചാരിച്ചത്?!"

അവളുടെ ആ ചോദ്യത്തിലും നോട്ടത്തിലും ഉണ്ടായിരുന്ന കുസൃതി കണ്ടു ഞാൻ അറിയാതെ ചിരിച്ചുപോയി. അവളും വായ പൊത്തി പതുക്കെ ചിരിച്ചു.

"എന്നിട്ട്... നീ ഡ്രൈവിംഗ് പഠിച്ചോ?" ഞാൻ ചോദിച്ചു.

"ഹാ... ഓടിച്ചു. ഓട്ടോമാറ്റിക് വണ്ടിയല്ലേ, അതുകൊണ്ട് വലിയ ബുദ്ധിമുട്ട് തോന്നിയില്ല. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു..." അവൾ കണ്ണുകൾ വിടർത്തി പറഞ്ഞു.

"ആരെ? ഡ്രൈവിംഗോ... അതോ ദേവനെയോ?" ഞാൻ ചെറു ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി.

അതു കേട്ടതും വേദുവിന്റെ മുഖം ചുവന്നു. അവൾ എന്റെ തോളിൽ പടക്കനെ അടിച്ച് "പോ അവിടുന്ന് ഏട്ടാ!" എന്ന് നാണത്തോടെ പറഞ്ഞ് അടുക്കളയിലേക്ക് ഓടി.

പിന്നെ അവൾ എനിക്ക് അത്താഴം വിളമ്പി തന്നു. ഇന്നും അവൾ ദേവന്റെ കൂടെയാണ് ഭക്ഷണം കഴിച്ചത് എന്ന് പറഞ്ഞതുകൊണ്ട്

💬 Comments

View all comments