Chapter Title : വീണ്ടും പ്രേമം(തം) [സുനിൽ]
"വീണ്ടും പ്രേമം(തം)" Veendum Premam(Tham) | Author : Sunil
[നോൺകമ്പി പ്രേതകഥാ സീരീസ് 3]
കാലത്ത് കട്ടിലിൽ കിടന്ന ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ കണ്ണുകൾ തുറക്കുന്നത്.....
നോക്കിയപ്പോൾ അരുണേട്ടൻ മ്മടെ കൺട്രാക്ക്!"എന്താ അരുണേട്ടാ ഈ വെളുപ്പിന്.....?"ഞായറാഴ്ച കാലത്ത് കൃത്യം ഒൻപതിന് തന്നെ ഉണരുന്ന എന്റെ ഉറക്കം ആറുമണിക്ക് തന്നെ കളഞ്ഞതിന്റെ നീരസത്തോടെ ഞാൻ ചോദിച്ചു....
"ടാ.... --- ൽ ചെന്നൊരു പണി നോക്കി വാങ്ങേണ്ട പെയിന്റ് കുറിച്ചു കൊടുത്തേ... എനിക്കിപ്പ വേറെ പെട്ടന്നൊരത്യാവശ്യം! അവരോടു കാലത്തു ചെല്ലാന്ന് പറഞ്ഞതാ അവർക്ക് എട്ടിന് എങ്ങോട്ടോ കല്യാണത്തിനോ മറ്റോ പോണോന്ന്... അതിനു മുന്നേ ചെല്ലണേ..."
അരുണേട്ടൻ വഴി വശദമായി പറഞ്ഞ് തന്ന് വീടിന്റെ അടയാളവും പറഞ്ഞു തന്നു...
ഒരു മുപ്പത് കിലോമീറ്റർ ദൂരെയാണ് സ്ഥലം അരുണേട്ടന്റെ അമ്മവീടിന് മൂന്ന് കിലോമീറ്റർ അകലെയാണ് ഈ പറഞ്ഞ സ്ഥലം! ആ വഴിക്ക് ആവണം ഈ പണി വന്നത്!
ഞാൻ പെട്ടന്ന് മുഖവും കഴുകി റെഡിയായി കട്ടനും കുടിച്ച് ബൈക്കും എടുത്ത് സ്ഥലം വിട്ടു....
ഞാൻ ചെന്ന് മടങ്ങിയിട്ട് വേണമല്ലോ അവർക്ക് എവിടെയോ പോവാൻ....!!
ലക്ഷ്യ സ്ഥാനം അടുത്തു.. അരുണേട്ടൻ പറഞ്ഞ ചെറിയ വഴിയിലൂടെ ബൈക്ക് മുന്നോട്ട് നീങ്ങി...
അടയാളം പറഞ്ഞ സ്ഥലത്ത് ബൈക്ക് വച്ച് വലിയൊരു കുന്ന് നടപ്പാത മാത്രമുള്ള വഴിയിലൂടെ നടന്ന് കയറി ഒറ്റപ്പെട്ട ആ വീട്ടിന് മുന്നിൽ എത്തി...
"സനലല്ലേ? അരുൺ പറഞ്ഞുവിട്ട ആള്..? ഞാനാ വിജയൻ!"
ഒരു സുമുഖനായ മദ്ധ്യവയസ്കൻ നിറഞ്ഞ ചിരിയോടെ എന്നോട് തിരക്കി..
ഞാൻ അതേ
💬 Comments
View all comments