0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.3K

25 ആയി ...നീയിനി എങ്കിലും അവനെ ജീവിക്കാൻ അനുവദിക്കൂ ..ഒരു കണക്കിന് അമേരിക്കയിലേക്ക് പോകുന്നത് നന്നായി ...ഇവടെ നിന്‍റെ സാരി തുമ്പേൽ തൂങ്ങി നടന്നാല്‍ ജോക്കുട്ടന് സ്വയം പര്യാപ്തത പോലും കിട്ടില്ല ...പിന്നെ എങ്ങോട്ടുമല്ലലോ ...അലീസമ്മച്ചീടെ അടുത്തേക്കല്ലേ "

" ഹ്മ്മ് ...അതാ ..എനിക്ക് പേടി ......അലീസമ്മച്ചി ഇവനെ കൊഞ്ചിച്ചു വഷളാക്കും '

" ഓഹോ ....കൊഞ്ചിക്കേലാത്ത ഒരാള് ...ഇവനെ..ഇവനു..സിഗരറ്റു വലി വരെ ഉണ്ട് '

" ഡാ ...നീ സിഗരറ്റു വലിക്കുമോ ...ഡാ വലിക്കുമോന്നു ...ഈശ്വരാ ...അലീസമ്മച്ചി എങ്ങാനുമറിഞ്ഞാൽ വളർത്തു ദോഷം എന്ന് പറയൂല്ലോ ഈശ്വരാ " അച്ചു തന്‍റെ അപ്പുറത്തെ സൈഡില്‍ കയറിയ ജോക്കുട്ടന്‍റെ ഷര്‍ട്ടില്‍ പിടിച്ചു .

" ഹോ ...നീയൊന്നു അടങ്ങേന്റെ അച്ചു ..... ദാ ...എയർ പോർട്ട് ആയി '

ലഗ്ഗേജ് ഒക്കെ ഇറക്കി വെച്ച് ജോഷി കാറ്പാർക്കിങ്ങിൽ കൊണ്ട് പോയി ഇട്ടു . അപ്പോഴേക്കും ജോക്കുട്ടൻ പിള്ളേർക്കും അവർക്കും അകത്തു കയറാനുള്ള പാസ് എടുത്തു

" ചേട്ടാ ...... ഇനി നിങ്ങള് പൊക്കോ ...... നിക്കണ്ട ആവശ്യമില്ലലോ "

" ഹാ ...നല്ല ശേലായി ....നീ അങ്ങ് അമേരിക്കയിൽ ചെന്ന് വിളിച്ചാൽ അല്ലാതെ നിന്റെ ചേച്ചിയമ്മ ഇവിടുന്നു അനങ്ങാൻ സമ്മതിക്കുന്നു നിനക്ക് തോന്നുന്നുണ്ടോ ?'

" എന്റെ ചേച്ചിയമ്മേ ..ഇങ്ങനെ കരയാതെ .....ഞാനെല്ലാ വർഷോം വരൂല്ലേ ..അല്ലെ ..നിങ്ങള് ഇവിടുത്തെ ബിസിനസ് നിർത്തീട്ടു അങ്ങോട്ട് വാ ...ഇവിടെ നിങ്ങള് മാത്രമായിട്ട്‌ എന്നാത്തിനാ ?"

അപ്പോഴേക്കും ജോഷിയുടെ മൊബൈൽ റിങ് ചെയ്തു

" ആഹ് ..ചേട്ടാ ....ദാ .... അകത്തേക്ക്

💬 Comments

View all comments