Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]
" എനിക്ക് വേണ്ട .... ഞാന്‍ മേരിയാന്റീടെ അടുത്തൂന്നു കഴിച്ചു "
അച്ചു ഒന്നും പറയാതെ തിരിഞ്ഞു നടന്നു
പിറ്റേന്ന് ഞായര്‍ . ജോജി ലേറ്റ് ആയാണ് എഴുന്നേറ്റത് .. അവന്‍ എഴുന്നേറ്റപ്പോഴേക്കും പിള്ളേരും അച്ചുവും ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞിരുന്നു .. ജോജി ചെന്ന് ബ്രെഡും ചിക്കനും എടുത്തോണ്ട് മുറിയിലേക്ക് പോയി , അവിടിരുന്നു കഴിച്ചു ..
സാധാരണ ഞായര്‍ കാപ്പി കുടി കഴിഞ്ഞു വെറുതെ ടിവിയും കണ്ടിരിക്കും , പിന്നെ ഉച്ചക്ക് വല്ലതും കഴിച്ചിട്ട് രണ്ടെണ്ണം വീശി , ഒന്നുറങ്ങി പുറത്തൊക്കെ കറങ്ങും ... ഇതിപ്പോ ടിവി കാണാന്‍ പറ്റില്ല ..പിള്ളേര്‍ അവിടുണ്ട് ... ചെന്നാല്‍ അവരെ കളിപ്പിച്ചാല്‍ ചേച്ചിയമ്മയുടെ സ്വഭാവം എങ്ങനാന്നു അറിയില്ല ... അവരവിടെ ടിവി കാണുന്നുണ്ടെല്‍ മുറിയിലേക്ക് പോകാനും മതി ... ഊണ് ആകുന്നത് വരെ ഇവിടിരിക്കാം ... അത് കഴിഞ്ഞു പുറത്തു പോകാം ... അച്ചാച്ചനോക്കെ ഉണ്ടായിരുന്നേല്‍ അവിടെ പോകാരുന്നു ... ഇന്നും എങ്ങനാ മേരിയുടെ അടുത്തേക്ക് പോകുന്നെ .... ഇതു സമയത്താണോ തന്നെ ഇങ്ങോട്ടെടുക്കാന്‍ തോന്നിയത് ? അത് കഴിഞ്ഞിവരേം ...നാട്ടില്‍ എന്ത് സന്തോഷം ആയിരുന്നു ... ചേച്ചിയമ്മയുടെ ആ പഴയ പ്രസരിപ്പുള്ള , ചിരിക്കുന്ന , ആ സ്നേഹം തുളുബുന്ന മുഖം ഇപ്പോള്‍ മനസിലെയില്ല ... ഓര്‍ക്കുമ്പോഴേ കടന്നു വരുന്നത് ഒരു ഭീകര രൂപം ..
ഓരോന്നാലോചിച്ച് കിടന്നുറങ്ങി പോയി .. ഉച്ചക്ക് പിള്ളേര്‍ വന്നു വിളിച്ചപ്പോള്‍ ആണ് എണീറ്റത് . മുഖം കഴുകി ചെന്നപ്പോള്‍ ചോറും കറിയും ഒക്കെ റെഡി . ചേച്ചി യമ്മയെ പാളി നോക്കിയപ്പോള്‍ കിച്ചനില്‍ നിന്ന് ആഹാരം കഴിക്കുന്നു . കിച്ചനില്‍ നിന്ന് പുറത്തേക്കിറങ്ങിയാല്‍ മറ്റൊരു റോഡാണ് . അല്‍പം നടക്കണം എന്നേയുള്ളൂ .. റോഡ് വരെ പുല്‍ത്തകിടിയും മരങ്ങളും , അതില്‍ ഇരിപ്പിടങ്ങളും .. അടുത്തുള്ള വീട്ടുകാര്‍ ഒക്കെ വൈകുന്നേരങ്ങളില്‍ അവിടെ വന്നിരിക്കാറുണ്ട് . ജോജി ചോറുണ്ട്കഴിഞ്ഞു കിച്ചനിലൂടെ വാതില്‍ തുറന്നവിടെക്ക് പോയി .. ചെറിയ തനുപ്പുള്ളത് കൊണ്ട് വെയില്‍ ഒരു പ്രശ്നമല്ല ... ചെറിയ വെയില്‍ അടിക്കുന്ന സ്ഥലത്തവന്‍ ഇരുന്നതെ പിള്ളേര്‍
💬 Comments
View all comments