0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 2455

ഓടി വന്നു .. ജോജി അവരെ മടിയിലിരുത്തി ഓരോന്ന് ചോദിക്കാന്‍ തുടങ്ങി .അച്ചു വന്നു നോക്കിയിട്ട് പോകുന്നതവന്‍ കണ്ടിരുന്നു .. പിള്ളേര്‍ പുല്‍ത്തകിടിയില്‍ ഓടിക്കളിക്കുന്നതും കണ്ട് സമയം പോയതറിഞ്ഞില്ല ...അച്ചു മൂത്തവനെ ( മൂത്തവന്‍ അപ്പു , ഇളയത് അമ്മു ...വിളിപ്പേരാണ് കേട്ടോ ) വിളിച്ചപ്പോള്‍ അവനോടി പോയി

" ജോപ്പാപ്പാ അമ്മ പറഞ്ഞു .. അലീസമ്മച്ചി വിളിച്ചാരുന്നു .. ഏതാണ്ട് മീറ്റിംഗ് ഉണ്ടെന്നു ..റെഡിയാകാന്‍ "

ജോജി അകത്തേക്ക് അമ്മുവിനേയും എടുത്തു ചെന്നപ്പോള്‍ അച്ചുവിന്‍റെ മുറിയില്‍ നിന്ന് പിറുപിറുക്കല്‍ കേള്‍ക്കാം

" ഏതു നേരത്താണോ കെട്ടിയെടുക്കാന്‍ തോന്നിയത് .. രണ്ടിനും കൂടി വല്ല വിഷോം കൊടുത്തിട്ട് ചത്താല്‍ മതിയാരുന്നു "

എന്താണ് എന്ന് ചോദിക്കണമെന്നവന് ഉണ്ടായിരുന്നു വേണ്ടാന്നു വെച്ച് .. അലീസമ്മച്ചിയെ വിളിക്കാം

അപ്പൊ അതാണ്‌ കാര്യം ... ഒരു ഫാമിലി ഫ്രണ്ടിന്റെ വീട്ടില്‍ ഗെറ്റ്ടുഗതര്‍ അതിനു നാലുപേരും ചെല്ലണമെന്ന് ... ചേച്ചിയമ്മ കൂടി ചെല്ലാന്‍ പറഞ്ഞതിനാണ് ഈ ബഹളം .

ജോജി കുളിച്ചിട്ട്‌ ഇറങ്ങിയപ്പോഴും അച്ചുവിന്‍റെ മുറിയില്‍ നിന്നും പൊട്ടലും ചീറ്റലും കേള്‍ക്കാമായിരുന്നു . ശ്രദ്ധിക്കാന്‍ പോയില്ല . പക്ഷെ ബെഡില്‍ ഇളം നീല ഡെനിം ജീന്‍സും , റെഡ് കളറുള്ള കഴുത്തില്ലാത്ത ബനിയനും ബ്ലു കളര്‍ ഓവര്‍കോട്ടും കണ്ടപ്പോള്‍ എന്തോ പന്തികേട്‌ മണത്തു .. ജീന്‍സു വലിച്ചു കയറ്റി കൊണ്ടിരുന്നപ്പോള്‍ മേരി അങ്ങോട്ട്‌ കടന്നു വന്നു

" അങ്ങോട്ട്‌ വലിച്ചു കേറ്റടാ ... തെറിച്ചു നില്‍ക്കുന്നത് വേണേല്‍ ഒട്ടിച്ചു വെക്ക് " അവന്‍റെ മുഴുപ്പില്‍ ജീന്‍സ് തട്ടി നില്‍ക്കുന്നത് കണ്ട് മേരി ചിരിയോടെ പറഞ്ഞു

" എന്താ അവിടെ ബഹളം ?"

" അവള് ജീന്‍സിട്ടോണ്ട് പാര്‍ട്ടിക്ക് വരുന്നു ... മേരിയോടാ കളി .. ചേരുന്ന ഡ്രെസ് എടുത്തു കൊടുത്തിട്ട് ഇട്ടോളാന്‍ പറഞ്ഞു .... അല്ലേല്‍ ആലീസിന്‍റെ കയ്യീന്ന് വാങ്ങിച്ചോളാന്‍"

ജോജി ബനിയനും കോട്ടും ഒക്കെയിട്ട് മുടി ചീകാന്‍ തുടങ്ങിയപ്പോള്‍ മേരി എഴുന്നേറ്റു

" ഞാനവളെ ഒന്നോരുക്കട്ടെ ...ഇന്നത്തെ പാര്‍ട്ടിയിലെ ഹൈലൈറ്റ്സ് നിങ്ങളാ ..."

ജോജി ഒരുങ്ങി ഹാളിലെ സോഫയില്‍ ഇരുന്നപ്പോള്‍ പിള്ളേര്‍ റെഡിയായി

💬 Comments

View all comments