Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]
" അവര് നാട്ടിലേക്ക് പോയി പാപ്പാ ...പാപ്പന്‍ വന്നു കഴിഞ്ഞിട്ടു എല്ലാം എപ്പിച്ചെച്ചു ഒരാഴ്ച പോയി നിക്കണോന്നും പറഞ്ഞു ഇരിക്കുവാരുന്നു ... ഇതിപ്പോ പെട്ടന്ന് ഒരു കല്യാണം വിളി വന്നു ... അമ്മച്ചീടെ അങ്ങളെടെ മകന്‍റെ മകന്‍റെ കല്യാണം ... അതൂടി കൂടിയെച്ചു വരാന്നു പറഞ്ഞു പെട്ടന്ന് പോയി "
ജോര്‍ജുകുട്ടി ഹാന്‍ഡ് ബാഗും വാങ്ങി മുന്നില്‍ നടന്നു . കയ്യില്‍ തൂങ്ങിയ സെലീനയേം കൊണ്ട് ജോജി അവന്റെയൊപ്പം നടന്നെത്താന്‍ പാടുപെട്ടു .
' ങാ ... അമ്മച്ചി ... ഇപ്പ എത്തി ..ഹ്മ്മം ...കൊടുക്കാം ..ങാ '
ബെന്‍സിന്റെ ഡിക്കിയിലെക്ക് ബാഗും വെച്ച് ജോര്‍ജുകുട്ടി ഫോണില്‍ സംസാരിച്ചു .
' ങാ ..ഇപ്പ എത്തിയതെ ഉള്ളൂ ആലീസമ്മച്ചി...നിങ്ങളെവിടാ....ആണോ ....ചേച്ചിയമ്മേടെ കയ്യിലൊന്നു കൊടുത്തെ ...ആണോ ...എന്നാ ചെന്നിട്ടു വിളിക്കാം ..ശെരി "
ജോജി ഫോണ്‍ കട്ടാക്കി ..ജോര്‍ജ് കുട്ടി അപ്പോഴേക്കും വണ്ടി എടുത്തിരുന്നു ..പത്തു പതിനൊന്നു വയസ് വരെ ഇവിടെയാണ് ജീവിച്ചതെങ്കിലും ഒന്നും ഓര്‍മയില്ല .. വാ തോരാതെ വര്‍ത്തമാനം പറയുന്ന സെലീനയും അത്രയും ഇല്ലെങ്കിലും നാട്ടില്‍ വരുമ്പോ ഇപ്പോഴും കൂടെ നടക്കുന്ന ജോര്‍ജുകുട്ടിയും ഇപ്പോള്‍ അത്ര അടുപ്പം ഇല്ലാത്ത പോലെ ...
അര മണിക്കൂറിനുള്ളില്‍ വില്ലയില്‍ എത്തി ... തടി കൊണ്ട് പണിത മനോഹരമായരണ്ടു നില വീട് ...അല്ല ...വില്ല ... മുന്നില്‍ റോഡു വരെ പുല്‍ത്തകിടി ... റോഡിന്‍റെ അടുത്ത് തന്നെ പാര്‍ക്കിംഗ് ... മറ്റൊരു ബെന്‍സും ജോര്‍ജു കുട്ടിയുടെ
" പാപ്പാ... ഇതാ പാപ്പന്റെ മുറി ... പാപ്പന്‍ കുളിയൊക്കെ കഴിഞ്ഞൊന്ന് കിടന്നുറങ്ങ് .. നാട്ടിലേക്ക് ഇപ്പൊ വിളിക്കണ്ട ... അച്ചുവാന്റി കിടന്നു കരച്ചിലാന്നാ അമ്മച്ചി പറഞ്ഞെ ... ഇനി പാപ്പന്‍ ആയിട്ട് വിളിച്ചു വിഷമിപ്പിക്കണ്ട .,.. അമ്മച്ചീം ചാച്ചനും ഉണ്ടല്ലോ അവിടെ ...ഞാനും കൊച്ചും ക്ലാസ്സില്‍ പോകുവാ .. കുളി കഴിഞ്ഞു വരുമ്പോഴേക്കും കാപ്പി റെഡിയാകും ... എന്നാ പിന്നെ വൈകുന്നേരം കാണാം " ജോര്‍ജു കുട്ടി വാതിലടച്ചിട്ട് പോയി ..
!!.. പാവം ചെക്കന്‍ ... അമേരിക്കയില്‍ വളര്‍ന്ന അവനും സെലീനയും
💬 Comments
View all comments