0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.7K

സമ്മതിച്ചില്ല

ജോജിയുടെ ഒപ്പം മുന്നില്‍ ഇരുന്നു അച്ചു വെളിയിലേക്ക് നോക്കി തന്നെയിരുന്നു ... ജോജി സീറ്റിനു താഴെ കാണുന്ന വെളുത്തുരുണ്ട കണംകാലുകള്‍ കണ്ടു അസ്വസ്ഥനായി . ഇടക്കൊന്നു അച്ചു പിള്ളേരെ നോക്കിയപ്പോള്‍ ജോജിയുടെ തന്‍റെ കാലില്‍ ഉള്ള നോട്ടം കണ്ടവള്‍ പരമാവധി സീറ്റിനു അടിയിലേക്ക് വെച്ചു

മേരി വഴി പറഞ്ഞു കൊടുത്തത് കൊണ്ട് അവര്‍ പാര്‍ട്ടി നടക്കുന്ന സ്ഥലത്തെത്തി . മനോഹരമായ ഒരു വില്ല , കയറി ചെല്ലുന്നത് ഹാളിലേക്ക് , അവിടെ നിന്ന് മേലെക്കുള്ള സ്റെയര്‍ . ഹാളില്‍ കയറിയതെ മാത്തച്ചനും ആലീസും പിന്നെ പാര്‍ട്ടി നടത്തുന്ന Mr ജോണും അവരുടെ ഭാര്യയും ഇറങ്ങി വന്നു സ്വീകരിച്ചു .. എല്ലാവരും കൂടി പത്തോ ഇരുപതോ പേര്‍ .. കുശലാന്വേഷണം കഴിഞ്ഞു പാര്‍ട്ടിഹാളിലേക്ക് ഇറങ്ങി . ഹാളില്‍ നിന്ന് സ്റെയര്‍ ഇറങ്ങിയാല്‍ പാര്‍ട്ടി ഹാള്‍ ആയി . അവിടെ സ്വിമ്മിംഗ് പൂളും ഗാര്‍ഡനും മനോഹരമായി സെറ്റ് ചെയ്തിരിക്കുന്നു ... അവിടെ നിന്ന് തന്നെ പുറത്തേക്കുള്ള വഴിയും ഉണ്ട്

" എല്ലാവര്‍ക്കും സ്വാഗതം ..നാട്ടില്‍ പോയിട്ട് വന്നിട്ടാദ്യത്തെ പാര്‍ട്ടി .. ഹ ഹ എല്ലാവര്‍ക്കും പരസ്പരം അറിയാവുന്നത് കൊണ്ട് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല ...എന്നിരുന്നാലും ' ജോണ്‍ ഒന്ന് നിര്‍ത്തിയിട്ട് ആലീസിനെ നോക്കി .. ആലീസ് മുന്നോട്ടു വന്നു മൈക്ക് വാങ്ങി

' ഞാന്‍ ഒരാളെ പരിചയപ്പെടുത്തുവാണ് ... എന്‍റെ കുഞ്ഞനിയന്‍ Mr ജോജി ' എല്ലാവരും കയ്യടിച്ചപ്പോള്‍ ജോജി മുന്നോട്ടു നീങ്ങി നിന്നു

" ആന്‍ഡ് മിസ്സിസ് ജോജി ....എന്‍റെ അച്ചു" ആലീസ് അച്ചുവിനെ നോക്കിയപ്പോള്‍ അച്ചുവാകെ വിളറി

💬 Comments

View all comments