0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.7K

ഉള്ളിലുണ്ട് താനും

മേരിയുടെ ഫ്ലാറ്റിനു താഴെ കാര്‍ നിര്‍ത്തിയപ്പോള്‍ മേരി അവരെ ക്ഷണിച്ചു , ജോജി നിരസിച്ചെങ്കിലും അച്ചുവിന് പോകണമായിരുന്നു . അവള്‍ മേരിയുടെ ഒപ്പം ഇറങ്ങിയപ്പോള്‍ കാര്‍ ഓണാക്കിയിട്ട് ജോജിയും പുറകെ ചെന്നു . ലിഫ്റ്റില്‍ നിന്നപ്പോള്‍ മേരിയും അച്ചുവും ചെറുതായി ആടുന്നുണ്ടായിരുന്നു ... മേരി നന്നായി കഴിച്ചിട്ടുണ്ട് എന്ന് തോന്നുന്നു

മുറി തുറന്നതെ അച്ചു ആകമാനം കണ്ണോടിച്ചു

" ദാ അതാ ബാത്രൂം " മേരിക്ക് അവളുടെ ശങ്ക പെട്ടന്ന് മനസിലായി . അച്ചു അകത്തേക്ക് കയറിയതും മേരി ഫ്രിഡ്ജില്‍ നിന്നും ഫ്രൂട്ട് ജ്യൂസെടുത്തു ടീപ്പോയിയില്‍ വെച്ച് ഗ്ലാസ്സിലേക്കൂറ്റി , അതോടൊപ്പം ഒരു ഗ്ലാസില്‍ ജിന്നും ഒന്നര പെഗ്ഗോളം

" ആന്റി ഇനീം കഴിക്കുവാണോ ..ഇപ്പൊ തന്നെ ഓവറല്ലേ?"

" നീ പോടാ ... ഞാന്‍ ഇനീം കഴിക്കും , പക്ഷെ ഇതവള്‍ക്കാ ..നിന്‍റെ പെണ്ണിന് ... എങ്ങനേലും ഇങ്ങോട്ട് കൊണ്ട് വന്നിട്ട് ഒരെണ്ണം കൊടുക്കനിരുന്നപ്പോഴാ അവളായിട്ടു വന്നെ ... അവളൊരു മൂന്നാല് ഗ്ലാസ് വൈന്‍ അടിച്ചു കാണും ...ഇപ്പോഴേ നല്ല ഫോമിലാ .... നീ കൊണ്ടോയി അവളുടെ സൌന്ദര്യം ആസ്വദിക്ക് '

അച്ചു ഇറങ്ങി വന്നപ്പോള്‍ മേരി മൂന്നു ഗ്ലാസ്‌ എടുത്തു ഓരോരുത്തര്‍ക്കും നീട്ടി , ഫ്രൂട്ട് ജ്യൂസിന്‍റെ പാക്കറ്റ് അവിടെ ഇരുന്നതിനാലും ദാഹിക്കുന്നതിനാലും അച്ചു മടിയൊന്നും കൂടാതെ അത് ഒറ്റയടിക്ക് കുടിച്ചു .

ജോജി ഇറങ്ങാന്‍ നേരം മേരി അവന്‍റെ കയ്യില്‍ പിടിച്ചു

' ഡാ ..ഇത് നിനക്ക് നിന്‍റെ പെണ്ണിന്റെ അഴക്‌ മനസിലാക്കി തരാന്‍ ഞാന്‍ ചെയ്ത വിദ്യയാ ...

💬 Comments

View all comments