0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.3K

... ഇനി പാപ്പന്‍ ആയിട്ട് വിളിച്ചു വിഷമിപ്പിക്കണ്ട .,.. അമ്മച്ചീം ചാച്ചനും ഉണ്ടല്ലോ അവിടെ ...ഞാനും കൊച്ചും ക്ലാസ്സില്‍ പോകുവാ .. കുളി കഴിഞ്ഞു വരുമ്പോഴേക്കും കാപ്പി റെഡിയാകും ... എന്നാ പിന്നെ വൈകുന്നേരം കാണാം " ജോര്‍ജു കുട്ടി വാതിലടച്ചിട്ട് പോയി ..

!!.. പാവം ചെക്കന്‍ ... അമേരിക്കയില്‍ വളര്‍ന്ന അവനും സെലീനയും ഇവിടുത്തെ കള്‍ച്ചര്‍ അധികം ഏശാത്ത പോലെയാ ... ആലീസമ്മച്ചിയുടെ കീഴില്‍ അല്ലെ ... അച്ചാച്ചനും
അമ്മച്ചിയും ...അങ്ങനെയാ വിളിക്കുന്നെ ... പിന്നെ മോഡേണ്‍ ഡ്രെസ് ഒക്കെയിടും ... ഇനി വല്ലോ മദാമ്മമാര് വല്ലോം കൊത്തിയിട്ടുണ്ടോ എന്നൊന്നും അറിയില്ല ,.... ഒന്ന് കുളിക്കണം ... സിംഗപ്പൂര് പന്ത്രണ്ടു മണിക്കൂര്‍ വെയിറ്റിംഗ് ഉണ്ടായിരുന്നു ,.... നാട്ടില്‍ നിന്ന് പോന്നിട്ട് രണ്ടര ദിവസം ആയി ... മൂന്നു കണക്ഷന്‍ ഫ്ലയിറ്റുകള്‍.... കുളിച്ചു വന്നു കാപ്പികുടിയും കഴിഞ്ഞോന്നുറങ്ങാം...!!

സെലീന വന്നു വാതിലില്‍ തട്ടിയപ്പോള്‍ ആണ് ഉറക്കം ഉണര്‍ന്നത് ... സമയം നാലു മണി ... നാട്ടില്‍ എത്രയായി കാണുമോ ?

അവളുടെ കൂടെയിരുന്നു കാപ്പി കുടിച്ചു ... അപ്പോഴേക്കും ജോര്‍ജുകുട്ടിയും എത്തി ... അല്‍പ നേരം സംസാരിച്ചിരുന്നു ... ഏഴു മണി ആയപ്പോള്‍ അവന്‍റെ നിര്‍ബന്ധത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയും കഴിഞ്ഞു ... നല്ല പയ്യന്‍ ... അമ്മച്ചി ഇല്ലെങ്കിലും പ്രാര്‍ത്ഥന ഒന്നും മുടക്കുന്നിലല്ലോ ...

പ്രാര്‍ത്ഥന കഴിഞ്ഞു ജോര്‍ജുകുട്ടിയുടെ കൂടെ കാറില്‍ അല്‍പ നേരം എങ്ങോട്ടെന്നില്ലാതെ ചുറ്റി ... പോകുന്ന വഴിക്ക് അവന്‍ പഠിക്കുന്ന സ്ഥലവും പിന്നെ തങ്ങളുടെ ഓഫീസ് ഇരിക്കുന്ന സ്ഥലവും ഒക്കെ കാണിച്ചു

💬 Comments

View all comments