0%

Chapter Title : വീണ്ടുമൊരു കൊറോണക്കാലം [Arun]

Author : Arun Read All Parts 581K

നന്ദുവിനെ വിളിച്ചുണർത്തി, അവർ മൂന്നു പേർക്കും ഒന്നും പിടി കിട്ടിയില്ലാ,

അവർ മൊബൈൽ കാണാക്കി ന്യൂസ് നോക്കി,

അപ്പോഴാ കാര്യം പിടി കിട്ടിയത്,

രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞന്ന്.

ഇനി ഇപ്പോ എന്തു ചെയ്യും എന്ന് ചോദിച്ചു കൊണ്ട് നിഷ കരയാൻ തുടങ്ങി,

നീ ഒന്നു സമാധാനപ്പെടൂ എന്ന് പറഞ്ഞ് മഹേഷ് അവളെ സമാധാനപ്പെടുത്തി,

അപ്പോഴേയ്ക്കും വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു,

അവരാകെ പരിഭ്രാന്തിയിലായി,

പെട്ടന്ന് നിഷയെ ബാത്ത് റൂമിൽ കയറ്റി വാതിലടച്ച ശേഷം റൂമിൻ്റെ വാതിൽ തുറന്നു,

രണ്ട് പോലീസുകാരായിരുന്നു അത്,

പോലീസിനെ കണ്ടതും അവരാകെ വിരണ്ടു പോയി,

എന്താ സാർ എന്താ കാര്യം എന്ന് നന്ദു ചോദിച്ചു ?

ഇവിടെ നിങ്ങൾ എത്ര പേരുണ്ട് ?

ഞങ്ങൾ രണ്ടു പേർ

നന്ദു മറുപടി പറഞ്ഞു.

എന്നാൽ ഞങ്ങൾ പറയുന്നതു വരെ നിങ്ങൾ രണ്ടാളും ഇവിടന്ന് പുറത്തിറങ്ങാൻ പാടില്ലാ,

അയ്യോ സാർ ഞാൻ കുറച്ചു ദൂരെയാ താമസം, ഞാൻ എൻ്റെ റൂമിലേയ്ക്ക് പൊയ്ക്കോട്ടെ എന്ന് മഹേഷ് ചോദിച്ചു ?

നിങ്ങൾ ന്യൂസൊക്കെ കണ്ടതല്ലേ, ഇനി ആരും പുറത്തിറങ്ങാൻ പാടില്ല, പ്രത്യേകിച്ച് നിങ്ങൾ ഈ വാതിലിന് പുറത്തുപോലും ഇറങ്ങരുത്, കാരണം മുകളിലത്തെ നിലയിലെ രണ്ടു പേർക്ക് കൊറോണ യാണോ എന്ന് സംശയമുണ്ട്, അവർ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.

അപ്പോഴാണ് നന്ദുവിന് തുണി കഴുകി മുകളിൽ ഉണങ്ങാൻ ഇട്ട കാര്യം ഓർമ്മ വന്നത്.

സാർ, എൻ്റെ തുണികൾ മുകളിലെ റൂഫിൽ കിടപ്പുണ്ട്, ഞാൻ അതൊന്നു പോയി എടുത്തോട്ടെ ?

നിനക്കെന്താടാ കാര്യം പറഞ്ഞാൽ മനസിലാകില്ലേ, മുകളിലത്തെ നിലയിലെ

💬 Comments

View all comments