Chapter Title : വീണ്ടെടുക്കാൻ വന്നവൻ 1 [തേജസ്സ് വർക്കി]
കത്തിച്ചു ആഞ്ഞു വലിച്ചു വിട്ടു.
എനിക്ക് ആകെ പൊളിഞ്ഞു ദേഷ്യവും സങ്കടവും വന്നിട്ട് കരച്ചിലും വരുന്നു.
പിറ്റേന്ന് ഉച്ചക്ക് ചേട്ടൻ എത്തി. അതിന് മുന്നേ ഇവൾ എല്ലാം അവന്റെ ചെവിയിൽ പറഞ്ഞുകൊടുത്തു.
അവൻ വന്ന് കേറി എന്നോട്
"നീ ഇന്ന് ഈ വീട്ടിൽ നിന്നും ഇറങ്ങിക്കോണം. ഇത് ഞാൻ ഉണ്ടാക്കിയ വീടാ.. എന്റെ ഭാര്യയെ കേറിപിടിക്കുന്നവനും തെറി പറയുന്നവനും ഇവിടെ വേണ്ട."
"എടാ നീ എന്ത് തേങ്ങ അറിഞ്ഞിട്ടാ സംസാരിക്കുന്നെ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഇവൾ പറഞ്ഞത് എല്ലാ കള്ളമാടാ.. ഞാൻ അങ്ങനെ ചെയ്യുവോട? നിനക്ക് തോന്നുണ്ടോ?"
"നീ അവളെ തെറി വിളിച്ചില്ലേ?"
"അത്രെയും ഞാൻ പറഞ്ഞത് എന്റെ അമ്മയുടെ മുന്നിൽ വച്ച് ഇവളെ ഞാൻ കേറിപ്പിടിച്ചു എന്ന് പറഞ്ഞിട്ടല്ലെ? എന്റെ കൈയിൽ നിന്നും പോയെടാ.. നീ ഒന്ന് മനസ്സിലാക്കെടാ.."
"ഒന്നുകിൽ അവൾ അല്ലേൽ നീ. എനിക്ക് ഇപ്പൊ അവളെ വലുത് അതുകൊണ്ട് നീ ഇന്ന് രാത്രി ഇവിടുന്ന് ഇറങ്ങണം അല്ലേൽ അവൾ പോലീസിൽ കേസ്കൊടുക്കും,"
"ഉണ്ണി നീ എന്തോന്നാ മോനെ ഈ പറയണേ അവൻ എങ്ങോട്ട് പോകും. നീ അവളെ പറഞ്ഞു മനസിലാക്ക്. ഇപ്രാവശ്യം ഇവനോട് ക്ഷേമിക്കാൻ പറ."
"വേണ്ട അമ്മേ. അവൾ എന്നോട് ക്ഷേമിച്ചാൽ ഞാൻ തെറ്റ് ചെയ്തു എന്ന് ആകില്ലേ?"
"കണ്ണാ നീ ചുമ്മാ ഇരിക്കുന്നുണ്ടോ?"
"അച്ഛാ ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. അത് അച്ഛനും അറിയാം. അതുകൊണ്ട് ഞാൻ പോകുന്നു. എന്ത് കാര്യമുണ്ടേലും എന്നെ വിളിക്കണം."
ഞാൻ അച്ഛനോട് പറഞ്ഞിട്ട്. അച്ഛൻ ആകെ കണ്ണുനിറഞ്ഞു നിൽക്കുന്നു. ഞാൻ അവനെ നോക്കി.
💬 Comments
View all comments