Chapter Title : വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ]
കാലം വിളിച്ചത് നാവിൽ വരൂ....
അത് പോട്ടെടാ...
നിന്നോട് അങ്ങനെ പറഞ്ഞ ഞാൻ അല്ലെടാ വിഡ്ഢി...
അങ്കിളെ എനിക്കറിയാം..
എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന്....
അപ്പോഴേക്കും രജി ബാഗുമായി വന്നു...
എന്നാ പോയി വാടാ മക്കളേ....
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ രജിയും വന്നു കയറി...
വണ്ടി മുന്നോട്ട് നീങ്ങി...
അതെ ഇച്ചായ ഇന്ന് സ്പീഡ് കൂടുതൽ ആണല്ലോ...
പെണ്ണേ ഓഫീസിൽ എത്തിയിട്ട് വേണം മീറ്റിംഗ് ഡോക്യുമെൻ്റ് അറേഞ്ച് ചെയ്യാൻ...
അതിനിടയിൽ പുള്ളിക്കാരി ഗിയറിന് മുകളിൽ ഉള്ള എൻ്റ കയ്യിൽ കൈ വച്ചു....
ഇച്ചായന് എന്താണ് ബെർത്ത് ഡേ സമ്മാനം വേണ്ടത്...
എന്ത് ചൊതിച്ചാലും തരുമോ...
തരും ...
ഉറപ്പാണോ..
പുണ്യാളൻ സത്യം..
ഇനി വാക്ക് മാറരുത്....
എനിക്ക് ഒരു ഉമ്മ മതി.....
അത് ഞാൻ ഇപ്പൊൾ ഇടക്ക് തരാറുണ്ടല്ലോ.....
അങ്ങനെ അല്ല പാർട്ടിയിൽ എന്നെ കെട്ടിപിടിച്ചു ഒരു ലിപ് ലോക്ക് വേണം...
അയ്യോ,, അത് .. ഇച്ചായ..
എല്ലാവരും ഉണ്ടാകുമ്പോൾ എനിക്ക് ചമ്മൽ ആകും...
ഭർത്താവിനെ ഉമ്മ വക്കാൻ എന്തിനാ ചമ്മൽ.....
വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിൽ രജി....
പെണ്ണേ ... ടെൻഷൻ വേണ്ട...
നമ്മൾ ഹാപ്പി ആയി ജീവിക്കുന്നു എന്ന് അറിയാൻ ഈ സാഹജര്യതിൽ ഈ ഉമ്മ ഉപകരിക്കും....
ഞാൻ ശ്രമിക്കാം...
അങ്ങനെ അവളെ ഹോസ്പിറ്റലിൽ ഇറക്കി വിട്ടു.....
ഞാൻ നേരെ ഓഫീസിലേക്ക്,,,,
കയറി ചെല്ലുമ്പോൾ തന്നെ ഓരോ സ്റ്റാഫിനും നിർദ്ദേശം നൽകി covid മായി ബന്ധപ്പെട്ട റിപ്പോർട്ട് ക്യാബിനിൽ എത്തിക്കാൻ....
സിസ്റ്റം ഓപ്പറെറ്ററെ ക്യാബിനിലേക്ക് വിളിപ്പിച്ചു.....
മീറ്റിംഗ് ഉണ്ട് അനുബന്ധ കാര്യങ്ങളിൽ തടസം
💬 Comments
View all comments