Chapter Title : വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ]
ചർച്ച..
അത് മോനെ,, നാളത്തെ ബർത്ത്ഡേ ആഘോഷമാണ്...
ആഹാ.. ഞാനും കേൾക്കട്ടെ..
റോബിൻ അളിയൻ പറഞ്ഞു ,,.
അതെ അളിയാ.. നമുക്ക് ഒരു പത്തൻപത് പേരെ പ്രതീക്ഷിക്കാം.
അല്ലേ...
ഫുഡ് ഇപ്പൊൾ പ്ലാൻ ചെയ്തത് ബിരിയാണി റൈസ് , ചിക്കൻ ഗ്രേവി , വെജ് ഗ്രേവി , അച്ചാർ, സാലഡ് പിന്നെ ഐസ് ക്രീം,...
അതെ ചേട്ടായി ഈ ഐസ് ക്രീം മാറ്റി ഫ്രൂട്ട് സാലഡ് ആക്കിയാലോ എന്നാണ് എൻ്റ അഭിപ്രായം എന്ന് റോജിൻ അളിയൻ...
അല്ല,, രജിയോടു ചോതിചോ...
അങ്കിൾ പറഞ്ഞു, , അവൾക്കു പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല , നിന്നോട് പറഞ്ഞു തീരുമാനിക്കാൻ...
എന്നാ അങ്കിളെ റോജിൻ പറഞ്ഞത് കൂടെ പരിഗണിച്ച്
നമുക്ക് റൈസ് , രണ്ടു തരം ഗ്രേവി , സാലഡ് , അച്ചാർ, ഫ്രൂട്ട് സാലഡ് ഫിക്സ് ചെയ്യാം..
ആരെയാണ് ഏൽപ്പിക്കുന്നത്...
നമ്മുടേ വടകേതിലെ അഗസ്റ്റിനേ..
ആ... അഗസ്റ്റിൻ ചേട്ടൻ മതി...
ജിജോയെ, അച്ഛനെ ഞാൻ വിളിച്ചിട്ടുണ്ട് ,എന്നാലും നീ ഒന്ന് വിളിക്കണം.....
അച്ഛനോട് ഞാൻ ഇന്ന് സംസാരിച്ചിരുന്നു, പക്ഷേ ഇത് പറയാൻ വിട്ടു പോയി. അത് കുഴപ്പം ഇല്ല, ഞാൻ ഇപ്പൊ തന്നെ വിളിക്കാം...
അപ്പോഴേക്കും ആൻ്റിയും രജിയും വന്നു....
അതെ, ഇച്ചായ രണ്ടു കിലോടെ റെഡ് വെൽവെറ്റ് , ബ്ലാക് ഫോറസ്ട്രി ഇതാണ് നമ്മള് പ്ലാൻ ചെയ്ത കേക്ക്...
എവിടെന്നാ..
റീജ ആൻ്റി പറഞ്ഞു
മോനെ അത് അവളുടെ ഫ്രൻ്റ് നസ്രീന ഉണ്ടാക്കും...
അതെയോ....
ആരൊക്കെ വരും എന്ന് ധാരണയുണ്ടോ...
അങ്കിളിൻ്റെ രണ്ടു അനിയൻമാരും ,അനിയത്തിയും കുടുംബവും
💬 Comments
View all comments