Chapter Title : വേലക്കാരൻ വീട്ടുകാരൻ 4 [RESHMA RAJ]
ആക്കാം.....
ഞാൻ ഉടനെ തന്നെ രജിഷയുടെ അച്ഛനോടു കാര്യം പറഞ്ഞു....
പുള്ളി പറഞ്ഞു എന്നാല് അങ്ങനെ ആകട്ടെ പോകുന്ന വഴിക്ക് കഴിക്കാം എന്നാല് നേരത്തെ അങ്ങ് എത്താമല്ലോ ...
ഞാൻ രജിഷയെ വിളിച്ചു പറഞ്ഞു....
ഉടനെ തന്നെ രണ്ടു അളിയൻ മാരും ഒക്കെ പറഞ്ഞു....
കഴിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കി വെക്കുകയും വീട് ഒന്ന് വൃത്തിയാക്കുകയും ചെയ്തപ്പോൾ തന്നെ എല്ലാവരും ഒരുങ്ങാൻ തയ്യാറായി....
വലിയ അളിയൻ വണ്ടികളിൽ വെള്ളം എയർ എല്ലാം ചെക്ക് ചെയ്തു....
എല്ലാവരും വീട് പൂട്ടി പുറത്തേക്ക് വന്നു....
വീട്ടിലെ വണ്ടിയിൽ അളിയൻമാരും അച്ഛനും മമ്മിയും കയറി....
ഞാനും എൻ്റെ പ്രിയ പത്നി രജിഷയും കൂടെ ഞങളുടെ പുതിയ വണ്ടിയിലും കയറി ...
അങ്ങനെ മലപ്പുറത്തിൻ്റെ മണ്ണിലേക്ക് യാത്ര തുടങ്ങി,, ഏകദേശം പത്ത് മണി കഴിഞ്ഞു കാണും....
ഞാൻ ഒരു റൊമാൻ്റിക് പാട്ട് പ്ലെ ചെയ്തു കൊണ്ട് വണ്ടി ഓടിച്ചു...
മലമ്പുഴ വടക്കന്തറ പിറായിനി ഇടത്തര പളറി തെനൂർ മാങ്കുറിഷി മങ്കര പത്തിരിപാല...
പത്തിരി പാല എത്തിയപ്പോൾ റോഡ് സൈഡിൽ വണ്ടി ഒതുക്കി അരികിൽ കണ്ട തട്ട് കടയിൽ നിന്നും ചായയും സ്നാക്ക്സ് കഴിച്ചു....
അൽപനേരം ഒന്ന് റിലാക്സ് ആയി കഴിഞ്ഞപ്പോൾ വീണ്ടും യാത്ര തുടർന്നു....
കുറ്റികൊട് തൂതപാലം ആനമങ്ങാട് ഇരവിമംഗലം...
ഇടക്ക് രജിഷയുടെ ചില കുശലം പറച്ചിൽ....
ഒരു പന്ത്രണ്ടര ആയപ്പോൾ പെരിന്തൽമണ്ണ എത്തി തുടങ്ങി...
ഞാൻ രജിഷയോട് പറഞ്ഞു നമുക്ക് കഴിച്ചു പോകാം....
നീ ഫോണിൽ അവരെ വിളിച്ചിട്ട് പറയൂ അടുത്ത വളവു കഴിഞ്ഞാൽ ഒരു നിള റെസ്റ്റോറൻ്റ് ഉണ്ട് അവിടെ
💬 Comments
View all comments