Chapter Title : വേലക്കാരൻ വീട്ടുകാരൻ 4 [RESHMA RAJ]
കയറാം എന്ന് പറയൂ....
രജിഷ ഫോൺ എടുത്ത് വിളിച്ചു....
ഹലോ,, മമ്മി.. ഇച്ചായൻ പറയുന്നു കഴിക്കാം എന്ന്....
അടുത്ത വളവു കഴിഞ്ഞാൽ ഒരു നിള റെസ്റ്റോറൻ്റ് ഉണ്ട് അവിടെ കയറാം എന്ന്.....
ആ... ഞാൻ പറയാം .. എന്നാ .. അവിടെ കയറാം...
ഞാൻ വണ്ടി നേരെ നിള റെസ്റ്റോറൻ്റ് കോമ്പൗണ്ടി ലേക്ക് വണ്ടി കയറ്റി നിർത്തി....
കൂടെ തന്നെ അവരും വന്നു....
ആറ് പേരും കൂടെ ടേബിളിൽ ഇരുന്നു...
മമ്മിയും അച്ഛനും രജിഷയും ചികൻ ബിരിയാണിയും ഞാനും എൻ്റെ രണ്ടു അളിയന്മാരും ബീഫ് ബിരിയാണിയും ഓർഡർ ചെയ്തു....
ആദ്യം വന്നത് ബീഫ് ബിരിയാണി ആയിരുന്നു...
നല്ല ടേസ്റ്റ് ആയിരുന്നു...
വലിയ അളിയൻ ചെറിയ അളിയനോടു പറഞ്ഞു,,, നീ ഇവിടെ ഇടക്ക് വന്നോ...
അതാവുമ്പോൾ പെങ്ങളെ കാണുകയും ചെയ്യാം ബീഫ് ബിരിയാണിയും കഴിക്കാം...
അതൊരു ചിരിയിലേക്ക് പോയി...
അപ്പോഴേക്കും ഓർഡർ ചെയ്ത ചിക്കൻ ബിരിയാണിയും വന്നു...
ആദ്യം ഫുഡ് കഴിച്ചു കഴിഞ്ഞ വലിയ അളിയൻ കൈകഴുകി ബില്ല് വരും മുന്നേ കൗണ്ടറിൽ പോയി പെയ്മെൻ്റ് ചെയ്തു....
അങ്ങനെ കഴിച്ചു കഴിഞ്ഞ ഓരോരുത്തരും കൈ കഴുകി വന്ന്....
അപ്പോഴേക്കും സമയം ഒന്നര മണിയായി....
പുറത്ത് ഉറങ്ങിയ ഞാൻ കണ്ടത് വലിയ അളിയൻ അടുത്ത കണ്ട ബേക്കറി കടയിൽ പോയി വരുന്നതാണ് ...
കയ്യിൽ ഒരു പേപ്പർ ബാഗും ഉണ്ട്....
വണ്ടിയുടെ അടുത്ത് വന്നപ്പോൾ ഞാൻ ചോദിച്ചു എന്താണ് അളിയാ ഇത്....
അത് ഒന്നും ഇല്ല ജിജോ സ്വീട്സ് ആണ്...
ഇത് ഒക്കെ ഇപ്പൊൾ എന്തിനാ..
അളിയാ പുതിയ വീട്ടിൽ
💬 Comments
View all comments