Chapter Title : വേലക്കാരൻ വീട്ടുകാരൻ 5 [RESHMA RAJ]
തമാശ മട്ടിൽ പറഞ്ഞു.....
അത് കേട്ട രജിഷയ്ക്ക് ദേഷ്യം വന്നു, ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാണ്......
ഓക്കേ ഞാൻ എഴുന്നേറ്റ് നിന്നെ സഹായിച്ചോളാം നീ ദേഷ്യപ്പെടല്ലേ.....
ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടാണ് നമ്മുടെ ഡ്രൈവർ ബിനോയ് വന്നത് ..
സാർ എന്ന് വിളിച്ച്
ആള് ബെല്ലടിച്ചപ്പോൾ തന്നെ മനസ്സിലായി...
ആ ചേട്ടാ ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയാണ്.. ചേട്ടൻ വായോ കഴികാം....
ആ സാറേ ഞാൻ കഴിച്ചിട്ട് ആണ് ഇറങ്ങിയത് ...
എന്നാ ചേട്ടൻ വണ്ടി ഒന്ന് ക്ലീൻ ചെയ്തോളൂ ,അപ്പോഴേക്കും ഞങൾ ഇത് തീർത്ത് ഇറങ്ങാം...
ശരി.. സാർ...
ഞാനും രജിഷയും കോഫി കഴിച്ചു.. പറഞ്ഞില്ലല്ലോ കോഫി പിന്നെ പെട്ടെന്ന് പ്രീപെയർ ചെയ്യാൻ പറ്റുന്ന രീതിയിൽ ഒട്ടും കടലക്കറിയും ആയിരുന്നു....
പിന്നെ ഉച്ചയ്ക്ക് രണ്ടുപേരും കാന്റീനിൽ നിന്നോ മറ്റോ കഴിക്കാ എന്നുള്ള ഒരു തീരുമാനം എടുത്തു....
അങ്ങനെ കഴിച്ചു കഴിഞ്ഞപ്പോഴേക്കും രജിഷ അവളുടെ മാത്രം എടുത്തു പോയി വാഷ് ചെയ്തു ഞാൻ എൻറെ പാത്രം എടുത്തു അങ്ങോട്ട് ചെന്നു അത് എൻറെ കയ്യിൽ നിന്നും മേടിച്ചു രജീഷ തന്നെ വാഷ് ചെയ്തു വച്ചു....
രജീഷ അവളുടെ യൂണിഫോമിൽ ഹാൻഡ് ബാഗ് എടുത്ത് വന്നു ഞാൻ ടേബിളിൽ വെച്ചിരുന്ന എൻറെ ഫയലുകൾ അടങ്ങിയിട്ടുള്ള ബാഗ് എടുത്തു.......
പരസ്പരം ഒന്ന് കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു.....
അങ്ങനെ വീടിനു പുറത്തിറങ്ങി വാതിൽ അടച്ചു കൊണ്ട് ചാവി രജിഷ ബാഗിലേക്ക് വെച്ചു...
ബിനോയ് ചേട്ടാ നമുക്ക് ഇറങ്ങാം. ആദ്യം രജീഷേ നമുക്ക് ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്യണം....
അങ്ങനെ വണ്ടിയുടെ ബാക്കിൽ ഞാനും രജിഷയും കയറി ഡോർ അടച്ചു, ബിനോയ് ചേട്ടൻ വണ്ടി മുന്നോട്ട് എടുത്തു.....
വണ്ടി ചെറിയ റോഡിലൂടെ മുന്നോട്ടു നീങ്ങി കൊണ്ടിരിക്കുന്നു അടുത്തടുത്ത് ഭാഗങ്ങളിലൊക്കെ വീടുകളുടെ മുൻപിൽ കുട്ടികൾ സ്കൂളിലേക്ക് പോകുന്നതിനു വേണ്ടി നിൽക്കുന്നു....
ഇപ്പോഴൊക്കെ സ്കൂളുകളിലേക്ക് പോകുന്നത് വീടിനുമുന്നിൽ വന്ന സ്കൂൾ ബസ് കുട്ടികളെ എടുക്കും....
അങ്ങനെ ഓരോന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് വണ്ടി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മുമ്പിൽ എത്തിയത് പെട്ടെന്നായിരുന്നു......
ഡോർ തുറന്ന് രജിസ്റ്റർ പുറത്തിറങ്ങി ഒരു ഭായ് പറഞ്ഞു.....
💬 Comments
View all comments