Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
രാവിലെ പോകണമെന്നുണ്ടായിരുന്നെങ്കിലും നടക്കാതെ വന്നു. സൊ അവളെ വിളിച്ച് പറയുകയും അമ്മ ഉറങ്ങിയെന്നുറപ്പായി കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി. പതിനൊന്നു മണിക്ക് വീട്ടിലെത്തിയ ഞാൻ ഒരു മണിക്ക് തിരിച്ച് പോയി സാർ" .
CI:"പോകുംബോൾ അവളെങ്ങനെ എന്തെങ്കിലും അസ്വസ്തത"
മുരളി:"ഇല്ല സർ.. ഷി വാസ് ഓക്കെ"
CI:"തനിച്ചായിരുന്നൊ മുരളീ?"
മുരളി:"ഈ കാര്യത്തിനു തനിച്ചല്ലേ പോകു സർ"
അയാളുടെ ചോദ്യം കേട്ടപ്പോൾനീലകണ്ഠനു ചിരി വന്നു. അതു ഒന്നടക്കി അയാൾ ചോദ്യം തുടർന്നു.
"അവളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വഭാവികത തോന്നിയൊ? ഭയമൊ വേഗം തിരിച്ച് വിടാനുള്ള വ്യഗ്രതയോ മറ്റോ?"
മുരളി:"ഇല്ല സർ. ഷി വാസ് കൂൾ ആൻഡ് ഹാപ്പി".
CI: "ഓക്കെ താങ്ക്സ് ഫോർ യൂവർ കോപറേഷൻ. അത് ഒക്കെ പോട്ടെ എന്തായിരുന്നു ഭാവി പരിപാടി?".
മുരളി:"നിയമപരമായി ഡൈവോഴ്സ് കിട്ടിയാൽ സുനന്ദയെ കെട്ടാൻ തന്നെ ആയിരുന്നു സർ. മടുത്തിരുന്നു. പ്രസ്റ്റീജും ഫാമിലി സ്റ്റാറ്റസും നോക്കിയാൽ ജീവിതം രക്ഷപെടില്ല. ആദ്യഭാര്യയിൽ നിന്നും പത്ത് വർഷം കിട്ടിയ സ്നേഹം അവൾ ചെറിയ കാലം കൊണ്ട് തന്നു. എനിക്ക് വേണ്ടി മരിക്കുമായിരുന്നു അവൾ"
CI:"താൻ അത്ര പുണ്യവതിയായൊന്നും അവളെ കാണെണ്ടാ. ആ റൂമിൽ ഇരിക്കുന്നവനും അവൾ തനിക്ക് തന്നത്‌പോലെ സ്നേഹം കൊടുത്തിരുന്നു.
മുരളി അത്കേട്ട് ഞെട്ടിതരിച്ച് നിൽക്കുമ്പോളെക്കും അനിയും മഹേഷും നടന്നകന്നിരുന്നു.
അൽപസമയം വിശ്രമിക്കാം എന്നു കരുതി വണ്ടിയിൽ കയറിയിരുന്നപ്പോൾ മഹേഷാണു തുടങ്ങിയത്.
"രണ്ട് പേരുടെയും സംസാരം സർ ശ്രദ്ധിച്ചൊ. രണ്ടുപേരും പറയുന്നത് സത്യമാണെന്നു തോന്നുന്നു. അങ്ങനെയെങ്കിൽ ഇനി വരാൻ പോകുന്ന വേലായുധനിൽ ആണു ഹോപ്. അതോ വേറെ ഇനിയും ചിത്രത്തിൽ വരാത്ത ഒരാൾ?"
💬 Comments
View all comments