Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
രാത്രി കൈ വീഴില്ല മേത്ത്. അല്ലേൽ അറിയാലൊ. എന്നിട്ട് ഞങ്ങളൊരു കഥയുണ്ടാക്കും അതിനു പറ്റിയ കുറച്ച് തെളിവുകളും. അതും പോരാഞ്ഞ് ഒരു തെളിയാത്ത പന്ത്രണ്ട്കാരിയുടെ കൊലപാതകമില്ലെ അതും നീയാ ചെയ്തതെന്നു പടച്ചു വിടും. പിന്നെ നിന്റെ ഭാര്യക്കും മക്കൾക്കും പോലും പുറത്തിറങ്ങി നടക്കാൻ പറ്റില്ല. അപ്പൊ എങ്ങനെ തുടങ്ങുവല്ലെ. എന്തിനു കൊന്നു എന്നു മാത്രം പറഞ്ഞാ മതി."
വേലായുധൻ:"ഞാൻ പറയാം സർ."
നീലകണ്ഠൻ മഹേഷിനോട് തിരിച്ച് പോരെ എന്നു പറഞ്ഞു. വേലായുധനു ഭക്ഷണം കൊടുക്കാൻ ഏർപ്പാടു ചെയ്തു.
ടൈം 6.10
മുരളിയുടെ വീട്ടിലെ ഒരു മുറിയിൽ അഭിലാഷ്. ഒരു മുറിയിൽ മുരളി. മറ്റൊരു മുറിയിൽ വേലായുധൻ. ഒപ്പം നീലകണ്ഠനും മഹേഷും രണ്ട് പീസിമാരും. വോയ്സ് റെക്കോർഡ് ഓൺ ആണു. നീലകണ്ഠൻ മഹേഷിനു നേരെ ആംഗ്യം കാട്ടി.
മഹേഷ്:"പറയ് വേലായുധാ, എന്തിനു, എങ്ങനെ ആണു വേലായുധൻ സുനന്ദയെ കൊന്നത്. "
വേലായുധൻ:"സുനന്ദയെ ആദ്യം കണ്ടപ്പോളെ തന്നെ ഞാനൊന്നു നോക്കി വച്ചിരുന്നു. അവളുടെ കൊഞ്ചി കുഴഞ്ഞുള്ള ഫോൺ സംസാരമൊക്കെ കാണുമ്പോളെ അവളാളത്ര ശരിയല്ലെന്നു എനിക്ക് സംശയമുണ്ടായിരുന്നു. ഞാൻ പണ്ടൊന്നു മുട്ടിനോക്കിയത് ആണു. പക്ഷേ ഈ കിളവനോട് അവൾക്ക് അവജ്ഞ ആയിരുന്നു . അതെന്നിൽ ചെറിയ പ്രതികാരചിന്ത വളർത്തി.
അങ്ങനെയിരിക്കെ ഒരിക്കൽ ഞാൻ അവളും മുരളിയുമായുള്ള അവിഹിതബന്ധം കണ്ടു. പക്ഷേ അപ്പോൾ എന്റെ കയിൽ ഫോണില്ലായിരുന്നു. മാത്രമല്ല മുരളിസർ അന്നു അവിടെ തന്നെ ചുറ്റിപറ്റി നിന്നതോടെ കൂടുതൽ ഒന്നും പറ്റിയില്ല. പിന്നെ അതു പുറത്ത് പറഞ്ഞാൽ ആരും വിശ്വസിക്കാൻ മാത്രം തെളിവില്ലാലൊ.അത് കൊണ്ടു പറ്റിയ അവസരത്തിന് കാത്തിരുന്നു. അവളെ ഒന്ന് അനുഭവിക്കണം
💬 Comments
View all comments