Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
11 മണിയോടെ വീട്ടിലെത്തി കിടന്നുറങ്ങി. ശരിയല്ലെ?"
വേലായുധൻ:"അതെ സാർ"
CI:"ഒന്നും മാച്ച് ആകുന്നില്ലാല്ലൊ വേലായുധാ. 10.30 മുതൽ വേലായുധന്റെ മൊബെയിൽ ഇവിടത്തെ ടവറിന്റെ പരിധിയിലാണല്ലൊ. വീടാണെങ്കിൽ വേറെ ടവറിലും. എങ്ങനെ പറ്റി?"
വേലായുധൻ: "ഇല്ല സർ. ഞാൻ സത്യമാണു പറഞ്ഞത്".
CI:"അതൊക്കെ പോട്ടെ. ഒരു മൺ വെട്ടിയോ കമ്പിപാരയോ ഉണ്ടാകുമോ ഇവിടെ. ഒന്നെടുത്ത്കൊണ്ട് വായോ."
ഒരു ഞെട്ടൽ വേലായുധന്റെ മുഖത്ത് തെളിഞ്ഞു. എന്നാൽ പെട്ടെന്നു തന്നെ അതു മറച്ച് അയാൾ പറഞ്ഞു.
"അയ്യോ സ്സാറെ ഞാൻ സ്റ്റോറിന്റെ ചാവി എടുത്തില്ല. വീട്ടിലാ ഇരിക്കുന്നെ. അതിന്റുള്ളിലാ പണിയായുധങ്ങളെല്ലാം."
CI :" ഇവിടെ ഉണ്ടാകില്ലെ ചാവി?
വേലായുധൻ.: "ആകെ ഒരു ചാവിയേ ഒള്ളു ഇവിടെ കൊടുത്താൽ അമ്മ വച്ച സ്തലം മറന്നുപോകും. അതാ എന്റെ കയ്യിൽ തന്നെ വച്ചേക്കുന്നെ"
CI:"സതീശാ അതിങ് കൊണ്ട് വന്നെ."
ഒരു പിസി കമ്പിപാര കൊണ്ട് വച്ചു.
CI : "വേലായുധാ അറിയാമൊ ഇതെവിടത്തെ ആണെന്നു. "
ആ തണുത്ത ദിവസവും വേലായുധൻ വിയർത്തുകുളിച്ചു. എങ്കിലും പരിഭ്രമം പുറത്ത്കാട്ടാതെ അയാൾ പറഞ്ഞു.
"അറിയില്ല സർ."
CI നീലകണ്ഠന്റെ യുടെ അതുവരെ ഉണ്ടായിരുന്ന ഭാവമൊക്കെ മാറി മുഖമൊക്കെ വലിഞ്ഞ് മുറുകി. അയാൾ വേലായുധന്റെ കഴുത്തിൽ കുത്തിപിടിച്ചിട്ട് പറഞ്ഞു
"പന്ന നായിന്റെ മോനെ. എല്ലാം ഞങ്ങൾക്കറിയാം നീ കൊന്നു കുളത്തിൽതള്ളിയ ശവം വരെ പൊക്കി ഞങ്ങൾ. നിന്റെ തോർത്ത് അതിൽ നിന്നും കിട്ടി. നിന്റെ ഭാര്യ തന്നെ സമ്മതിച്ചു തോർത്ത് നിന്റെയാണെന്നു. ഈ വീട്ടിലെ കമ്പിപാരയും ഐഡന്റിഫൈഡ് ആണു. ഞാൻ കൂടുതൽ പറയണ്ടാലൊ. ഇപ്പോൾ മാന്യമായി പറഞ്ഞാൽ സ്റ്റേഷനിൽ
💬 Comments
View all comments