Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
പറ്റുന്ന ടൈപ്. കഴിഞ്ഞ മാസം വീട്ടിന്നു വന്നപ്പോ കൊണ്ടുവന്നതാ"
അനി മഹേഷിനെ നോക്കി
"അറിയില്ല സാർ"
മഹേഷ് നെറ്റി ചുളിച്ചു.
"ശരി അമ്മേ. ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കണം.. "
അദ്ദേഹം ആ അമ്മയെ സ്നേഹപൂർവ്വം നോക്കി എസ് ഐക്ക് നേരെ തിരിഞ്ഞു..
"വാ, നമുക്ക് അയൽപക്കത്തെ രമണിയെ ഒന്നു കാണണം."
വീടിനു പുറത്തുതന്നെ ഉണ്ടായിരുന്നു രമണി.
"രമണിയേച്ചി, എന്താ ഒരു പേടി പൊലെ മുഖത്ത്"
"പേടി ഇല്ല സാറെ. ആ പെണ്ണു പറ്റിച്ച് പോയല്ലൊ എന്നുള്ള വിഷമം മാത്രെ ഒള്ളു."
"ഒന്നിങ്ങു വായോ.. ചോദിക്കട്ടെ.. "
അയാളും ഒരു വനിതാ പിസി യും മഹേഷും കൂടെ രമണിയെ പോലീസ് ജീപ്പിനടുത്തേക്ക് കൊണ്ടുപോയി.. അവരുടെ പരിഭ്രമം കൂടുന്നത് അവർക്ക് മനസ്സിൽ ആയി.
"ഇനി പറയ്.. എന്താ അവളെ കുറിച്ചുള്ള അഭിപ്രായം.?
"നല്ല പെണ്ണാണെന്നാ കരുതിയെ സാറെ. ആരും ഇല്ലാത്തോളാ. അതോണ്ട് ഒള്ളതെല്ലാം കൂട്ടിവെച്ചു കല്യാണത്തിനുള്ളത് ഉണ്ടാക്കാണെന്നാ അവൾ പറയാറു. ഒരു നല്ല ചുരിദാറുപോലും വാങ്ങില്ല. ആകെ നല്ലതെന്നു പറിയാൻ ഉണ്ടാരുന്നത് ഒരു ഫോണാ കഴിഞ്ഞ മാസം നാട്ടിൽപോയപ്പൊ വാങ്ങിയതാ"
"ഏതാ ബ്രാൻഡ് എന്നറിയോ"
"ലെനോവോ ആണെന്നു തോന്നുന്നു"
"അവൾക്ക് വാട്ട്സ് ആപ്പ് ഉണ്ടാരുന്നൊ."
"ഇല്ലാന്നാ തോന്നുന്നെ."
"രമണിചേച്ചിക്ക് തോന്നുന്നോ അവളിങ്ങനെ ചെയ്യുമെന്നു."
"ഏയ് ഇല്ല സാറേ.. നല്ല അഭിപ്രായാരുന്നു എല്ലാർക്കും."
അപ്പോളെക്കും പോലീസ് ബോർഡ് വച്ച ഇന്നോവ വന്നു നിന്നു. എസ്പിയും ഡിവൈ എസ്പിയും വണ്ടിയിൽ നിന്നിറങ്ങി. സി ഐ നീലകണ്ഠനെ കണ്ടപ്പോൾ അധികം പ്രായം ഇല്ലാത്ത DYSP ചെറിയ പുച്ഛം വിതറി പറഞ്ഞു..
"ഓ താനൊക്കെ കേസിനിറങ്ങിയോ."
പക്ഷെ
💬 Comments
View all comments